Sub Lead

'ആര് മൈന്റ് ചെയ്യുന്നു ഈ ചെറ്റകളെ പോലിസാണ് പോലും, പിണറായിയുടെ ഊളമ്മാരാ...'; വീണ്ടും അസഭ്യം ചൊരിഞ്ഞ് പി സി ജോര്‍ജ്ജ്

ആര് മൈന്റ് ചെയ്യുന്നു ഈ ചെറ്റകളെ പോലിസാണ് പോലും, പിണറായിയുടെ ഊളമ്മാരാ...; വീണ്ടും അസഭ്യം ചൊരിഞ്ഞ് പി സി ജോര്‍ജ്ജ്
X

കൊച്ചി: വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ പി സി ജോര്‍ജ് അസഭ്യവര്‍ഷവുമായി വീണ്ടും രംഗത്ത്. വിടാതെ പൊലീസ് എന്നെ പിടിച്ചാലും ആര് മൈന്റ് ചെയ്യുന്നു ഈ ചെറ്റകളെ. പോലിസാണ് പോലും...ഇത് പൊലീസല്ല. പിണറായിയുടെ ഊളമ്മാരാ. കേരള പോലിസ് വരട്ടെ. അപ്പോള്‍ അനുസരിക്കാം.' പി സി ജോര്‍ജ് പറഞ്ഞു. തൃക്കാകര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പി സി ജോര്‍ജിന്റെ പരാമര്‍ശം.

'ഇന്നലെ രണ്ടരയായപ്പോള്‍ ഒരു നോട്ടിസ്. അതില്‍ നാളെ വരാന്‍ സാധിക്കില്ലെന്ന് ചില കാരണങ്ങള്‍ കൂടി ബോധിപ്പിച്ച് ഞാന്‍ അറിയിച്ചു. അത് കഴിഞ്ഞ് രാത്രി കിടന്ന് ഉറങ്ങുമ്പോള്‍ പത്തേ മുപ്പത് ആയപ്പോള്‍ കൊണ കൊണാന്ന് ബെല്ല് അടിക്കുന്നു. നോക്കിയപ്പോള്‍ പോലിസുകാര്‍. അടുത്ത നോട്ടീസ് ഉണ്ടെന്ന് പറഞ്ഞു. എന്നിട്ട് അവര്‍ തന്നെ ചിരിച്ചു. ഇനി എന്ത് നോട്ടിസെന്ന് തിരക്കി വാങ്ങി വായിച്ചു. വരാന്‍ പറ്റില്ലെന്ന മറുപടി ലഭിച്ചിരുന്നു. വരാന്‍ പറ്റില്ലെന്ന് ഭരണ ഘടനാവിരുദ്ധമാണെന്നാണ് അതിലുള്ളത്. ഭരണ ഘടനയുണ്ടാക്കാന്‍ കൂടിയ എന്നെയാണ് ഭരണഘടനയുണ്ടാക്കാന്‍ പഠിപ്പിക്കുന്നത്. വിടാതെ പോലിസ് എന്നെ പിടിച്ചാലും ആര് മൈന്റ് ചെയ്യുന്നു ഈ ചെറ്റകളെ. പോലിസാണ് പോലും...ഇത് പോലിസല്ല. പിണറായിയുടെ ഊളമ്മാരാ. കേരള പോലിസ് വരട്ടെ. അപ്പോള്‍ അനുസരിക്കാം.' പി സി ജോര്‍ജ് പറഞ്ഞു.

ഭരണഘടനാപരമായ ബാധ്യത നിറവേറ്റാനാണ് തൃക്കാകരയിലേക്ക് പോകുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു. താന്‍ ഒരിക്കലും ഒളിച്ചിട്ടില്ല. പിണറായി വിജയന്റെ വൃത്തികെട്ട രാഷ്ട്രീയമാണിത്. തൃക്കാകരയില്‍ തെരഞ്ഞെടുപ്പില്ലെങ്കില്‍ തനിക്കെതിരെ എഫ്‌ഐആര്‍ പോലും ഇടില്ല. ഇതെല്ലം കള്ളകേസാണെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

മതവിദ്വേഷ പ്രസംഗക്കേസിലെ തുടരന്വേഷണത്തിനായി പി സി ജോര്‍ജ്ജ് ഇന്നാണ് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകേണ്ടിയിരുന്നത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകില്ലെന്ന് പി സി അറിയിക്കുകയായിരുന്നു. അതേസമയം, പിസി ജോര്‍ജ്ജ് ഇന്ന് തൃക്കാക്കരയില്‍ എന്‍ഡിഎ പ്രചാരണത്തില്‍ സജീവമാവും. വെണ്ണല ക്ഷേത്രത്തിലെ സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത ശേഷമായിരിക്കും എന്‍ഡിഎയുടെ പൊതുപരിപാടിയിലും ജോര്‍ജ്ജ് പങ്കെടുക്കുക.

Next Story

RELATED STORIES

Share it