- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൂവിയത് തീവ്രവാദ മനസ്ഥിതിയുള്ളവരെന്ന് പി സി ജോര്‍ജ്ജ്
ഈരാറ്റുപേട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ഥിച്ചുള്ള പ്രചാരണത്തിനിടെ തന്നെ കൂക്കിവിളിച്ചത് തീവ്രവാദ മനസ്ഥിതിയുള്ളവരാണെന്ന് ജനപക്ഷം സ്ഥാനാര്‍ഥി പി സി ജോര്‍ജ്ജ്. കഴിഞ്ഞ ദിവസം തീക്കോയി പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് പി സി ജോര്‍ജിനെ നാട്ടുകാരില്‍ ഒരുവിഭാഗം കൂക്കിവിളിച്ചത്. ഭീകരവാദം അവസാനിപ്പിക്കാത്തിടത്തോളം കാലം നിങ്ങളുമായി ഒരു സന്ധിയുമില്ലെന്നും നിങ്ങളോട് യോജിക്കാന്‍ എന്റെ പട്ടി പോലും വരില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയുകയാണ്. ഈരാറ്റുപേട്ടയിലെ നല്ലവരായ മുസ് ലിംകള്‍ തനിക്കൊപ്പമാണെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
വാഹനപ്രചാരണ യോഗത്തിനിടെ കൂവിയവരോട് രോഷത്തോടെയാണ് പി സി ജോര്‍ജ്ജ് പ്രതികരിച്ചത്. നിങ്ങളില്‍ സൗകര്യമുള്ളവര്‍ എനിക്ക് വോട്ടുചെയ്യുക. ഇല്ലെങ്കിലും കുഴപ്പമില്ല. നിന്റെയൊക്കെ വീട്ടില്‍ കാരണവന്മാര് ഇങ്ങനെയാണോ പഠിപ്പിച്ചത്. കാരണവന്മാര് നന്നായാലേ മക്കള്‍ നന്നാകൂ. അതിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി കൊടുത്താല്‍ നിങ്ങളൊക്കെ അകത്തുപോകും. ഞാന്‍ ഈരാറ്റുപേട്ടയില്‍ തന്നെ കാണും''. തുടങ്ങി അസഭ്യം പറഞ്ഞാണ് പി സി ജോര്‍ജ്ജ് മടങ്ങിയത്. യുഡിഎഫ് ഭരണകാലത്ത് ചീഫ് വിപ്പായിരുന്ന പി സി ജോര്‍ജ്ജ് കഴിഞ്ഞ തവണ സ്വതന്ത്രനായി വിജയിച്ചിരുന്നു. ഇതിനു ശേഷം എന്‍ഡിഎയോടൊപ്പം കൂടിയ ജോര്‍ജ്ജ് നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഇരുമുന്നണികളെയും സമീപിച്ചെങ്കിലും ആരും സ്വീകരിച്ചില്ല. ഇതിനിടെ, മുസ് ലിംകളെ വംശീയമായി അധിക്ഷേപിച്ചും മറ്റും സംസാരിച്ചത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഒരിക്കല്‍ മാപ്പുപറഞ്ഞെന്നു പറഞ്ഞ് രംഗത്തെത്തിയെങ്കിലും വീണ്ടും മുസ് ലിംകള്‍ക്കെതിരേ പ്രകോപനപ്രസംഗം തുടരുന്നതാണ് നാട്ടുകാരെ പ്രകേപിപ്പിച്ചത്.
PC George says shout out is extremist
RELATED STORIES
സാഹിത്യകാരൻ എം ടി യുടെ വിയോഗം; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം
25 Dec 2024 5:41 PM GMTമലയാളത്തിൻ്റെ വിഖ്യാത സാഹിത്യകാരൻ എം ടിക്ക് വിട
25 Dec 2024 5:12 PM GMTആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
25 Dec 2024 2:21 PM GMTബൈക്കില്‍ ലിഫ്റ്റ് നല്‍കും; മോഷണവും പീഡനവും; പഞ്ചാബില്‍ 11 പേരെ കൊന്ന...
25 Dec 2024 1:59 PM GMTഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMTപയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 Dec 2024 11:52 AM GMT