- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പി സി ജോര്‍ജിന്റെ പരാജയം: വഞ്ചകന് ജനം കൊടുത്ത മറുപടിയെന്ന് എസ് ഡിപിഐ
കോട്ടയം: പി സി ജോര്‍ജിന്റെ വഞ്ചനാപരമായ നിലപാടിന് ജനം കൊടുത്ത മറുപടിയാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയമെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് യു നവാസ്. ഹിംസ്ര ജന്തുവിനെ പോലെ നാടുനീളെ മറ്റുള്ളവരെ തെറിവിളിച്ചും അലറിയും കൂവിയും നടന്ന ജോര്‍ജ് പൂഞ്ഞാറിന്റെ ശാപമായി മാറിയിരിക്കുകയാണ്. മുന്നണികളെ മാറിമാറി സമീപിച്ച് എല്ലാവരും ജോര്‍ജിന്റെ വങ്കത്തരത്തിന് കൂട്ടുനില്‍ക്കില്ലെന്ന് ഉറപ്പായപ്പോള്‍ സംഘപരിവാരത്തെ പോലും ലജ്ജിപ്പിക്കുന്ന വിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിച്ച് വോട്ട് നേടാനുള്ള തീവ്രപരീക്ഷണമാണ് നടത്തിയത്. മണ്ഡലത്തിലെ നിഷ്പക്ഷമതികളും സമാധാനപ്രിയരുമായ ജനത ജോര്‍ജിന്റെ കാപട്യം തിരിച്ചറിഞ്ഞ് പ്രതികരിക്കുകയായിരുന്നു. വര്‍ഗീയതയുടെ കാളകൂട വിഷവും പേറി നടക്കുന്ന ജോര്‍ജിനെ നിയമസഭ കാണിക്കില്ലെന്ന അഭിമാനകരമായ നിലപാടെടുത്ത പൂഞ്ഞാര്‍ മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍മാരെ എത്രകണ്ട് പ്രശംസിച്ചാലും മതിവരില്ല.
കൂമ്പടഞ്ഞ വാഴ പോലെ രാഷ്ട്രീയ കേരളത്തില്‍ പൂര്‍ണമായും തിരസ്‌കരിക്കപ്പെട്ട ജോര്‍ജ് വനവാസത്തിന് പോവുന്നതാണ് ഇനി ഉത്തമം. ജോര്‍ജിന്റെ വിഷം വമിപ്പിക്കുന്ന വായ തുറക്കുന്നത് പൊതുസമൂഹം ഇഷ്ടപ്പെടുന്നില്ല എന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പിലെ പരാജയം. രാഷ്ട്രീയത്തിനതീതമായി എംഎല്‍എയായി തിരഞ്ഞെടുത്ത വോട്ടര്‍മാരെയും നാടിനെയും വഞ്ചിച്ച ജോര്‍ജിന് ഇനി സമൂഹത്തില്‍ യാതൊരു വിലയും നിലയുമില്ലാതായിരിക്കുന്നു. ആഭാസവും അസഭ്യവും മുഖമുദ്രയാക്കിയ ജോര്‍ജിനെ തീണ്ടാപ്പാടകലെ നിര്‍ത്താനാണ് വോട്ടര്‍മാര്‍ തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇനിയെങ്കിലും ഇത് തിരിച്ചറിയാന്‍ ജോര്‍ജ് തയ്യാറാവണമെന്നും ഇനിയുള്ള കാലം പ്ലാത്തോട്ടം തറവാട് ഭരിക്കുന്നതായിരിക്കും ജോര്‍ജിന് നല്ലതെന്നും യു നവാസ് വ്യക്തമാക്കി.
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT