Sub Lead

രാഷ്ട്രീയ പ്രതിസന്ധി;പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ രാജിവെച്ചേക്കും

ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അടുത്ത സുഹൃത്താണ് മുന്‍ പാക് ക്രിക്കറ്റ് താരമായ റമീസ് രാജ

രാഷ്ട്രീയ പ്രതിസന്ധി;പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ രാജിവെച്ചേക്കും
X

കറാച്ചി:പാകിസ്ഥാനില്‍ അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ റമീസ് രാജ രാജിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.രാജി സംബന്ധിച്ച് രാജ അടുത്ത സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അടുത്ത സുഹൃത്താണ് മുന്‍ പാക് ക്രിക്കറ്റ് താരമായ റമീസ് രാജ.ഐസിസി യോഗത്തില്‍ പങ്കെടുക്കാനായി ദുബെയിലാണ് റമീസ് രാജ ഇപ്പോള്‍ ഉള്ളത്.യോഗശേഷം രാജി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വരുന്ന ആഴ്ചകളില്‍ പാക് ക്രിക്കറ്റ് ബോര്‍ഡില്‍ വന്‍ മാറ്റങ്ങളുണ്ടാകുമെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റമീസ് രാജ മുന്നോട്ടു വെച്ച, ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റ് എന്ന നിര്‍ദേശം ഐസിസി തള്ളിയിരുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി എല്ലാവര്‍ഷവും നിഷ്പക്ഷ വേദികളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനായിരുന്നു രാജയുടെ നിര്‍ദേശം.

ഇമ്രാന്‍ ഖാനാണ് റമീസ് രാജയെ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചത്.അതിനാല്‍ തന്നെ ഇമ്രാന്‍ ഖാനെ പ്രധാന മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിലൂടെ ഉണ്ടാകുന്ന രാഷ്ട്രീയ പ്രതിസന്ധി ക്രിക്കറ്റ് മേഖലയിലേക്കും വ്യാപിക്കുമെന്നാണ് വിലയിരുത്തല്‍.



Next Story

RELATED STORIES

Share it