Sub Lead

ബെംഗളൂരുവില്‍ ഹിന്ദു -മുസ്‌ലിം ഐക്യത്തിനായി സമാധാന യോഗം

കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാനത്ത് നടക്കുന്ന വര്‍ഗീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ തമ്മിലുള്ള ബന്ധം വളരെയധികം വഷളായതായി ഭാരത് രക്ഷണ വേദികെ പ്രസിഡന്റ് ഷെട്ടി പറഞ്ഞു. 'പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്ത് സമാധാനം കണ്ടെത്തിയില്ലെങ്കില്‍, ഈ പൊരുത്തക്കേട് സമൂഹത്തെ എവിടേക്ക് നയിക്കുമെന്ന് തങ്ങള്‍ക്കറിയില്ല'- അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവില്‍ ഹിന്ദു -മുസ്‌ലിം ഐക്യത്തിനായി സമാധാന യോഗം
X

ബെംഗളൂരു: സമീപകാല സംഭവവികാസങ്ങള്‍ സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം ശക്തമാക്കിയിരിക്കെ ഹിന്ദു മുസ്‌ലിം സമുദായങ്ങള്‍ തമ്മിലെ ഐക്യം തിരികെകൊണ്ടുവരാന്‍ മതനേതാക്കള്‍ സമാധാന യോഗം ചേരും. ഭാരത് രക്ഷണ വേദികെയുടെ ആഭിമുഖ്യത്തിലാണ് തലസ്ഥാനത്ത് സമാധാന യോഗം സംഘടിപ്പിച്ചിരിക്കുന്നത്. ഹിജാബ്, കാവി ഷാള്‍ തര്‍ക്കം, സംസ്ഥാനത്തെ ഹിന്ദു-മുസ്‌ലിം ബന്ധം തകര്‍ക്കുന്ന മുസ്‌ലിം സമുദായത്തിനെതിരായ പ്രചാരണം തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

'സ്‌നേഹ സമ്മിലന ഹാഗു സമരസ്യ സഭ' (സൗഹാര്‍ദ്ദത്തിനും ഒത്തുചേരലിനും വേണ്ടിയുള്ള യോഗം) എന്ന പേരിലാണ് സമാധാന യോഗം. ബാര്‍ക്കൂര്‍ സന്‍സ്ഥാന്‍ മഠാധിപതി സന്തോഷ് ഭാരതി സ്വാമിജി അധ്യക്ഷത വഹിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാനത്ത് നടക്കുന്ന വര്‍ഗീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ തമ്മിലുള്ള ബന്ധം വളരെയധികം വഷളായതായി ഭാരത് രക്ഷണ വേദികെ പ്രസിഡന്റ് ഷെട്ടി പറഞ്ഞു. 'പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്ത് സമാധാനം കണ്ടെത്തിയില്ലെങ്കില്‍, ഈ പൊരുത്തക്കേട് സമൂഹത്തെ എവിടേക്ക് നയിക്കുമെന്ന് തങ്ങള്‍ക്കറിയില്ല'- അദ്ദേഹം പറഞ്ഞു.

'ഹിന്ദുവും മുസ്‌ലിമും ഈ രാജ്യത്തെ പൗരന്മാരാണ്. രണ്ടുപേരും സമാധാനത്തോടെ ജീവിക്കണം, അല്ലാത്തപക്ഷം അത് രാജ്യത്തിന്റെ ഭാവിക്ക് ഹാനികരമാണെന്നും അദ്ദേഹം പറഞ്ഞു.

സാമുദായിക ചേരിതിരിവിലേക്ക് നയിക്കുന്ന സംഭവവികാസങ്ങളുടെ പരമ്പര അവസാനിപ്പിച്ച് ഐക്യം സ്ഥാപിക്കാന്‍ സഹായിക്കുന്ന മാര്‍ഗങ്ങള്‍ സമാധാന യോഗം ചര്‍ച്ച ചെയ്യും.

നിയമപരമായ നിലപാടുള്ള ഏതൊരു പ്രചാരണവും ഒരു കാരണത്തിനുവേണ്ടിയാണെങ്കില്‍ അത് ന്യായമാണെന്നും ഭരത് ഷെട്ടി പറഞ്ഞു. 'എന്നിരുന്നാലും, സമീപകാല പ്രചാരണങ്ങള്‍ വ്യത്യസ്ത ദിശകളിലേക്ക് പോകുകയും നിരപരാധികളെ ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നു'- അദ്ദേഹം പറഞ്ഞു.

ഇരു സമുദായങ്ങളിലെയും സമാന ചിന്താഗതിക്കാരായ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കാനും ചര്‍ച്ചയില്‍ പങ്കാളികളാകാനും സൗഹൃദം തിരികെ കൊണ്ടുവരാനുള്ള വഴികള്‍ കണ്ടെത്താനും സംഘാടകര്‍ ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it