Sub Lead

അംബേദ്ക്കര്‍ പ്രതിമ മോഷണം പോയി; ജാര്‍ഖണ്ഡിലെ പലാമുവില്‍ പ്രതിഷേധം

അംബേദ്ക്കര്‍ പ്രതിമ മോഷണം പോയി; ജാര്‍ഖണ്ഡിലെ പലാമുവില്‍ പ്രതിഷേധം
X

റാഞ്ചി: ജാര്‍ഖണ്ഡിലെ പലാമുവില്‍ അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ സ്ഥാപിച്ച അംബേദ്ക്കറുടെ അര്‍ധകായ പ്രതിമ മോഷണം പോയി. ഇന്നലെ രാവിലെ ഖരാട്പൂര്‍ ഗ്രാമത്തില്‍ സ്ഥാപിച്ച പ്രതിമ രാത്രി തന്നെ ചിലര്‍ എടുത്തു കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാര്‍ ജപ്‌ല-ചതര്‍പൂര്‍ റോഡ് ഉപരോധിച്ചു. ടയറുകള്‍ കത്തിച്ച് റോഡില്‍ ഇട്ടായിരുന്നു ഉപരോധം.


പ്രതിമ ഉടന്‍ കണ്ടെത്തുമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും ഹുസൈനാബാദ് എസ്എച്ച്ഒ സോനു കുമാര്‍ ചൗധരി പ്രതിഷേധക്കാരെ അറിയിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രതിമ പുനസ്ഥാപിക്കണമെന്നും ബിഎസ്പി നേതാക്കളായ അജയ് ഭാരതിയും മണ്‍ദീപ് റാമും ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it