Sub Lead

പകല്‍കൊള്ളയുമായി എണ്ണകമ്പനികള്‍; പെട്രോളിനും ഡീസലിനും ആറു ദിവസത്തിനിടെ അഞ്ചാം തവണയും കൂട്ടി

ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 58 പൈസയും പെട്രോള്‍ ലിറ്ററിന് 55 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ച പൂര്‍ത്തിയാകുന്നതിനിടെ അഞ്ച് തവണയാണ് ജനങ്ങളെ കൊള്ളയടിച്ച് ഇന്ധനവില കുതിച്ചുയരുന്നത്.

പകല്‍കൊള്ളയുമായി എണ്ണകമ്പനികള്‍; പെട്രോളിനും ഡീസലിനും ആറു ദിവസത്തിനിടെ അഞ്ചാം തവണയും കൂട്ടി
X
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച് ഇന്ധന വില റോക്കറ്റ് പോലെ കുതിക്കുന്നു. ഇന്നലെ അര്‍ധ രാത്രിയോടെ ഇന്ധന വില വീണ്ടും കൂട്ടി എണ്ണകമ്പനികള്‍. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായ ആറു ദിവസത്തില്‍ അഞ്ചാം തവണയാണ് വര്‍ധിക്കുന്നത്. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 58 പൈസയും പെട്രോള്‍ ലിറ്ററിന് 55 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ച പൂര്‍ത്തിയാകുന്നതിനിടെ അഞ്ച് തവണയാണ് ജനങ്ങളെ കൊള്ളയടിച്ച് ഇന്ധനവില

കുതിച്ചുയരുന്നത്.

ഇന്നലെ അര്‍ധരാത്രിയും വില വര്‍ധിച്ചിരുന്നു. ഒരു ലിറ്റര്‍ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് ഇന്നലെ വര്‍ധിച്ചത്. അതിന് മുന്നത്തെ ദിവസം ഒരു ലിറ്റര്‍ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും നിര്‍ബന്ധിക്കാന്‍ ഇത് കാരണമാകും.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂട്ടുമെന്നാണ് റിപോര്‍ട്ടുകള്‍.

തിരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും.

Next Story

RELATED STORIES

Share it