- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ബിജെപിക്ക് നല്‍കിയതിന്റെ സൂത്രധാരന്‍ പിണറായി: വി ഡി സതീശന്‍

തിരുവനന്തപുരം: തൃശൂര്‍ സീറ്റ് ബിജെപിക്ക് നല്‍കിയതിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ മരവിപ്പിക്കാന്‍ തൃശ്ശൂര്‍ സീറ്റ് ബിജെപിക്ക് നല്‍കിയതിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ യുഡിഎഫ് പറഞ്ഞ ആശങ്ക ഇപ്പോള്‍ സത്യമായി. തൃശ്ശൂരിലെ സിപിഎം കോട്ടകളില്‍ വ്യാപകമായ വോട്ടുചോര്‍ച്ചയുണ്ടായി. രഹസ്യ ധാരണയ്ക്കപ്പുറം പരസ്യമായ സിപിഎം-ബിജെപി ഡീല്‍ ആണ് തിരഞ്ഞെടുപ്പില്‍ കണ്ടത്. തൃശ്ശൂരില്‍ ബിജെപിയുടെ വിജയം ഗൗരവമായി കാണണമെന്ന് ഇപ്പോള്‍ പറയുന്ന മുഖ്യമന്ത്രി ആദ്യം ആത്മപരിശോധന നടത്തുകയാണ് വേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ജനവിരുദ്ധ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് യുഡിഎഫിന് അനുകൂലമായ ജനവിധി. സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ പ്രതിഫലനം കൂടിയാണിത്. സര്‍ക്കാരിന്റെ വീഴ്ചകളും ജനദ്രോഹ നടപടികളും തുറന്നുകാട്ടുന്നതില്‍ യുഡിഎഫ് വിജയിച്ചു. കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി അതിന്റെ കാരണങ്ങളേക്കുറിച്ച് മിണ്ടുന്നില്ല. മാധ്യമങ്ങളുടെ മുന്നില്‍ വരാനോ ചോദ്യങ്ങളെ നേരിടാനോ മുഖ്യമന്ത്രി തയാറല്ല. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കാനും വ്യാജപ്രചാരണം നടത്തി വര്‍ഗീയത ഇളക്കിവിടാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് ശ്രമിച്ച ബിജെപിക്കൊപ്പം കോണ്‍ഗ്രസ് മുക്ത കേരളത്തിന് ശ്രമിച്ച മുഖ്യമന്ത്രിയുടെ ദുഷ്പ്രചാരണത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും സതീശന്‍ പറഞ്ഞു.
RELATED STORIES
പശുവിനെ മോഷ്ടിച്ച് കാലുകള്‍ മുറിച്ചെടുത്ത കേസില്‍ പ്രതി പിടിയില്‍
25 April 2025 12:52 AM GMTസൗദിയില്‍ തൊഴില്‍ കരാര്‍ 60 ദിവസത്തില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍...
25 April 2025 12:39 AM GMTഐപിഎല്‍; രാജസ്ഥാന് റോയല്‍സ് പുറത്തേക്ക്; തുടര്‍ച്ചയായ അഞ്ചാം തോല്‍വി; ...
24 April 2025 6:25 PM GMTപഹല്‍ഗാം ആക്രമണം; ഇന്ത്യയിലെ പാകിസ്താന് സൂപ്പര്‍ ലീഗ് സംപ്രേഷണം...
24 April 2025 5:40 PM GMTപഹല്‍ഗാം ആക്രമണം; രാഹുല്‍ ഗാന്ധി നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും; ...
24 April 2025 5:27 PM GMTകാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
24 April 2025 5:12 PM GMT