Sub Lead

വാട്‌സ് ആപ്പ് നിറംമാറുന്നോ; പിങ്ക് വാട്‌സ് ആപ്പ് ലിങ്ക് വ്യാജമോ..?

ആരെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വിവരം ചോരാനും തട്ടിപ്പിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു

വാട്‌സ് ആപ്പ് നിറംമാറുന്നോ; പിങ്ക് വാട്‌സ് ആപ്പ് ലിങ്ക് വ്യാജമോ..?
X

ന്യൂഡല്‍ഹി: ജനപ്രിയ സാമൂഹിക മാധ്യമമായ വാട്‌സ് ആപ്പ് പിങ്ക് നിറമാവുന്നു. ഔദ്യോഗികമായി പുറത്തിറക്കിയ പുതിയ ഫീച്ചറുകളോടെയുള്ള വാട്‌സ് ആപ്പ് ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക എന്ന വിധത്തില്‍ നിങ്ങള്‍ക്കും ഒരു സന്ദേശം ലഭിച്ചിട്ടുണ്ടാവുമല്ലോ. കൂടെ ഒരു ലിങ്കും പ്രചരിക്കുന്നുണ്ട്. സത്യത്തില്‍ വാട്‌സ് ഇത്തരമൊരു മാറ്റം വരുത്തിയിട്ടുണ്ടോ. പ്രസ്തുത ലിങ്ക് ഓപണ്‍ ചെയ്താല്‍ വാട്‌സ് ആപിന്റെ നിറം മാറുമോ. സുരക്ഷിതമാണോ. വ്യാജമാണോ എന്നറിയും മുമ്പ് നിങ്ങള്‍ അതില്‍ ക്ലിക്ക് ചെയ്തിട്ടുണ്ടെങ്കില്‍ സൂക്ഷിക്കണമെന്നാണ് ഇ സൈബര്‍ പ്ലാനറ്റ് റിപോര്‍ട്ട് ചെയ്യുന്നത്.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സംശയാസ്പദമായ ലിങ്കുകളില്‍(http://whatsapp.profileviewz.com/?whatsapp, http://lookpink.xyz/?whatsapp) ക്ലിക്ക് ചെയ്യുന്നത് സുരക്ഷിതമല്ലെന്നാണ് ഔദ്യോഗിക മുന്നറിയിപ്പ്. ഇത്തരമൊരു ഫീച്ചര്‍ അടങ്ങിയ പ്രോഗ്രാം പ്രവര്‍ത്തിക്കുന്നില്ലെന്നും ഇ സൈബര്‍ പ്ലാനറ്റ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, വാട്‌സ്ആപ്പ് ഏതെങ്കിലും പ്രോഗ്രാം നടത്തുകയാണെങ്കില്‍ അത് ഔദ്യോഗിക വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷനില്‍ കണ്ടെത്താനാവുമെന്നും അറിയിച്ചിട്ടുണ്ട്. ലിങ്കില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അതില്‍ ക്ലിക്കുചെയ്യരുതെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ആരെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വിവരം ചോരാനും തട്ടിപ്പിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു. സ്വകാര്യ, ബാങ്കിങ് ഡാറ്റകള്‍ ചോരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ നിങ്ങളുടെ ഡാറ്റ ചോരാന്‍ സാധ്യതയുണ്ട്. ഇത്തരം സംശയാസ്പദമായ ലിങ്ക് ഉപയോഗിച്ച് വഞ്ചിക്കപ്പെട്ട നിരവധി പേരുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

Pink Whatsapp Link Real or Fake

Next Story

RELATED STORIES

Share it