Sub Lead

നിലനില്‍പ്പിനുവേണ്ടി സിപിഎം വര്‍ഗീയത വളര്‍ത്തുന്നു: പി കെ ഉസ്മാന്‍

നിലനില്‍പ്പിനുവേണ്ടി സിപിഎം വര്‍ഗീയത വളര്‍ത്തുന്നു: പി കെ ഉസ്മാന്‍
X

തൃശ്ശൂര്‍: അധികാരതുടര്‍ച്ചക്കും നിലനില്‍പ്പിനും വേണ്ടി സിപിഎം വര്‍ഗീയത വളര്‍ത്തുകയാണെന്നു എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. സംഘപരിവാര്‍ നേതാക്കള്‍ക്ക് അഖിലേന്ത്യ തലത്തില്‍ പ്രചരിപ്പിക്കാനുള്ള വര്‍ഗ്ഗീയ കാപ്‌സ്യൂള്‍ തയ്യാറാക്കുന്ന തിരക്കിലാണ് സിപിഎം നേതാക്കളെന്നും തൃശ്ശൂര്‍ ജില്ലാ കമ്മറ്റി യോഗം ഉത്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിനത്തില്‍ എല്ലാ മണ്ഡലം തലങ്ങളിലും അംബേദ്കര്‍ സ്‌ക്വയര്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഈ മാസം 10, 11 തിയ്യതികളില്‍ നടത്തുന്ന പാര്‍ട്ടിയുടെ ജനകീയ പ്രവര്‍ത്തന ഫണ്ട് കലക്ഷനില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ വി അബ്ദുള്‍ നാസര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി കെ ഹുസൈന്‍ തങ്ങള്‍, ഉമര്‍ മുഖ്താര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി എം അക്ബര്‍, ഇ എം ലത്തീഫ്, ജില്ലാ ട്രെഷറര്‍ യഹിയ മന്ദലാംകുന്ന്, സെക്രട്ടറിമാരായ കെ ബി അബുതാഹിര്‍, എ എം മുഹമ്മദ് റിയാസ്, റഫീന സൈനുദ്ധീന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it