- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം: മൂന്നാം പ്രതിക്കായി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കും
കേസില്‍ ഒളിവില്‍ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പോലിസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.

കൊച്ചി: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വിമാനത്തില്‍ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് പോലിസ് രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇന്‍ഡിഗോ വിമാനക്കമ്പനിയില്‍ നിന്ന് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരുടെയും വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. കേസിലെ ഗൂഡാലോചന ഉള്‍പെടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നല്‍കിയ നിര്‍ദ്ദേശം. കേസില്‍ ഒളിവില്‍ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പോലിസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
അറസ്റ്റിലായ നവീന്‍ കുമാര്‍, ഫര്‍സീന്‍ മജീദ് എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം, കേസില്‍ സഹയാത്രികരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് യാത്രക്കാരുടെ മൊഴിയെടുത്തത്. ഇതിനിടെ കേസ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പരിഗണിച്ചാണ് ഇത്. ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ആയിരുന്നു നിലവില്‍ കേസ് പരിഗണിച്ചിരുന്നത്.
RELATED STORIES
ആംഗ്യഭാഷ പഠിച്ച് മനുഷ്യരുമായി സംസാരിച്ച കാന്സി ദി ബൊനോബോ മരണമടഞ്ഞു
21 March 2025 4:13 PM GMTആശാ വര്ക്കര്മാരുടെ സമരം:ആവശ്യങ്ങള് അംഗീകരിക്കുന്നതിനു പകരം...
21 March 2025 3:51 PM GMTഎസ്ഡിപിഐ നേതാക്കള്ക്കെതിരായ അപകീര്ത്തികരമായ വാര്ത്ത: ഓണ്ലൈന്...
21 March 2025 3:47 PM GMTജഡ്ജിയുടെ വീട്ടില്നിന്ന് പണം കണ്ടെടുത്തില്ലെന്ന് ഡല്ഹി ഫയര്...
21 March 2025 3:29 PM GMTഎംവിഡി ഉദ്യോഗസ്ഥന് മരിച്ച നിലയില്; മൃതദേഹം കണ്ടത് യാത്രയയപ്പിന്...
21 March 2025 3:16 PM GMTയുവാവ് എംഡിഎംഎ വിഴുങ്ങിയെന്ന് സംശയം; പോലിസ് പിടികൂടി ആശുപത്രിയിലാക്കി
21 March 2025 2:14 PM GMT