Sub Lead

വിമാനങ്ങള്‍ക്ക് ജിപിഎസ് സിഗ്‌നല്‍ നഷ്ടപ്പെടുന്നു; സുരക്ഷാ നിര്‍ദേശങ്ങളുമായി ഡിജിസിഎ

വിമാനങ്ങള്‍ക്ക് ജിപിഎസ് സിഗ്‌നല്‍ നഷ്ടപ്പെടുന്നു; സുരക്ഷാ നിര്‍ദേശങ്ങളുമായി ഡിജിസിഎ
X

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ ആകാശത്ത് വിമാനങ്ങള്‍ക്ക് ജിപിഎസ് സിഗ്നലുകള്‍ നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ കാരണം സുരക്ഷാ നിര്‍ദേശങ്ങളുമായി ഡിജിസിഎ(ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍). കുറച്ചു ദിവസങ്ങളായി പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ക്കു മുകളിലൂടെ പറക്കുന്ന വിമാനങ്ങളുടെ ജിപിഎസ് സിഗ്നല്‍ അപ്രത്യക്ഷമാവുകയും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതായുമാണ് റിപോര്‍ട്ട്. വന്‍ സുരക്ഷാപ്രശ്‌നമായി കണ്ടാണ് ജിഡിസിഎ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വിമാനജീവനക്കാര്‍, പൈലറ്റുമാര്‍, എയര്‍ നാവിഗേഷന്‍ സര്‍വീസ് പ്രൊവൈഡര്‍(എഎന്‍എസ്പി), എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ജിഎന്‍എസ്എസ്(ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) പ്രവര്‍ത്തനരഹിതമാവുന്നതും തെറ്റായ വിവരങ്ങള്‍ കാണിക്കുന്നതും കാരണമുള്ള പുതിയ ഭീഷണികളാല്‍ വ്യോമയാന മേഖല അനിശ്ചിതത്വം നേരിടുകയാണെന്നും പശ്ചിമേഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ ഈയിടെയാണ് പ്രശ്‌നങ്ങള്‍ കാണിക്കുന്നതായുമാണ് ഡിജിസിഎ വിമാന കമ്പനികള്‍ക്ക് അയച്ച നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സപ്തംബര്‍ അവസാനത്തോടെ, ഇറാനിലേക്കുള്ള ഒന്നിലധികം വാണിജ്യ ഫ്‌ലൈറ്റുകളുടെ നാവിഗേഷന്‍ സംവിധാനങ്ങള്‍ നഷ്ടപ്പെട്ടതായും പറയപ്പെടുന്നുണ്ട്.

Next Story

RELATED STORIES

Share it