Sub Lead

പ്ലസ് വണ്‍ പ്രവേശനം തിങ്കളാഴ്ച വരെ; സമയപരിധി നീട്ടി ഹൈക്കോടതി ഉത്തരവ്

മലപ്പുറം സ്വദേശികളായ രണ്ടു സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

പ്ലസ് വണ്‍ പ്രവേശനം തിങ്കളാഴ്ച വരെ; സമയപരിധി നീട്ടി ഹൈക്കോടതി ഉത്തരവ്
X

കൊച്ചി: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി തിങ്കളാഴ്ച വൈകിട്ട് അഞ്ചു വരെ നീട്ടി. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കു കൂടി അപേക്ഷിക്കുന്നതിനു സൗകര്യമൊരുക്കാന്‍ ഹൈക്കോടതിയുടേതാണ് ഉത്തരവ്. പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചതായി ഇന്നു കേസ് പരിഗണിച്ചപ്പോള്‍ സിബിഎസ്ഇ കോടതിയെ അറിയിച്ചു.

മലപ്പുറം സ്വദേശികളായ രണ്ടു സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇനിയും സമയം നീട്ടിനല്‍കാനാവില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. സമയം നീട്ടുന്നത് അധ്യയന വര്‍ഷത്തെ അപ്പാടെ താളം തെറ്റിക്കുമെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

27 മുതല്‍ അടുത്ത മാസം 11 വരെയായി അലോട്‌മെന്റ് നടത്തി, അടുത്ത മാസം 17നു ക്ലാസ് തുടങ്ങാനായിരുന്നു മുന്‍ തീരുമാനം. 4.25 ലക്ഷം വിദ്യാര്‍ഥികളാണ് ഇതുവരെ അപേക്ഷിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it