Sub Lead

പ്ലസ് വണ്‍ പരീക്ഷ: വിദ്യാര്‍ഥികളുടെ ആശങ്കയകറ്റണം; കാംപസ് ഫ്രണ്ട് നിവേദനം നല്‍കി

പ്ലസ് വണ്‍ പരീക്ഷ: വിദ്യാര്‍ഥികളുടെ ആശങ്കയകറ്റണം; കാംപസ് ഫ്രണ്ട് നിവേദനം നല്‍കി
X

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ ആശങ്കയകറ്റണമെന്ന് ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആസിഫ് എം നാസര്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി. 2020 2021 അക്കാദമിക വര്‍ഷത്തെ സംസ്ഥാനത്തെ ഓണ്‍ലൈന്‍ ക്ലാസുകളുടെ കാലാവധി പൂര്‍ത്തിയായിട്ടും പ്ലസ് വണ്‍ പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. മാത്രമല്ല വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന പാഠഭാഗങ്ങളുടെ സിലബസ് പൂര്‍ണമായും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്.

സാധാരണയായി പ്ലസ് വണ്‍ പരീക്ഷകള്‍ പൂര്‍ത്തീകരിച്ച ശേഷം മാത്രമേ പ്ലസ് ടു ക്ലാസുകള്‍ ആരംഭിക്കാറുള്ളു. എന്നാല്‍ ഇത്തവണ അക്കാദമിക കാലയളവ് കഴിഞ്ഞ് രണ്ടുമാസമാവുമ്പോഴേക്കും പരീക്ഷയുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. മാത്രമല്ല, ജൂണ്‍ 15 മുതല്‍ പ്ലസ് ടു ക്ലാസുകള്‍ ആരംഭിക്കുമെന്ന വാര്‍ത്തകളാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ പരീക്ഷ നടത്താന്‍ തീരുമാനിക്കുകയാണെങ്കില്‍ തന്നെ ജൂണ്‍ മാസത്തിലോ, അതിന് ശേഷമോ മാത്രമേ സാധിക്കുകയുള്ളൂ. അത് വിദ്യാര്‍ഥികളെ വലിയ പ്രയാസത്തിലേക്ക് നയിക്കും. മാത്രമല്ല, പ്ലസ് വണ്‍ പരീക്ഷയ്ക്ക് മുന്നോടിയായി തയ്യാറാക്കിയ കരട് ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ടും വിദ്യാര്‍ഥികള്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒന്നുകില്‍ പ്ലസ് വണ്‍ പരീക്ഷ റദ്ദ് ചെയ്യുകയോ, അല്ലെങ്കില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മുമ്പ് നടത്തിയത് പോലെ നിലവില്‍ പൂര്‍ത്തിയായ പാഠഭാഗങ്ങള്‍ക്ക് അനുസൃതമായി പ്രത്യേക ഫോക്കസ് ഏരിയ തയ്യാറാക്കുകയും എഴുത്ത് പരീക്ഷയുടെ നിലവിലെ ടോട്ടല്‍ മാര്‍ക്ക് അതിനനുസൃതമായി പുന:ക്രമീകരണം നടത്തിയും പരീക്ഷകള്‍ വിദ്യാര്‍ത്ഥി സൗഹൃദമാക്കുകയോ ചെയ്ത് ആശങ്കയകയണമെന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Plus One exam: Students need to worry; Campus Front filed the petition



Next Story

RELATED STORIES

Share it