Sub Lead

മലബാറില്‍ പ്ലസ് വണ്ണിന് സീറ്റില്ല; എസ് ഡിപിഐ ആര്‍ഡിഡി ഓഫിസ് പിക്കറ്റിങ് നാളെ

മലബാറില്‍ പ്ലസ് വണ്ണിന് സീറ്റില്ല; എസ് ഡിപിഐ ആര്‍ഡിഡി ഓഫിസ് പിക്കറ്റിങ് നാളെ
X

കോഴിക്കോട്: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ് ഡിപിഐ ജില്ലാ കമ്മിറ്റി നാളെ റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് പിക്കറ്റിങ് നടത്തും. രാവിലെ 10ന് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, വൈസ് പ്രസിഡന്റ്മാരായ വാഹിദ് ചെറുവറ്റ, ജലീല്‍ സഖാഫി, സെക്രട്ടറിമാരായ പിടി അഹമ്മദ്, കെ ഷമീര്‍, റഹ്മത്ത് നെല്ലൂളി, കെ പി ഗോപി, ഖജാഞ്ചി ടി കെ അസീസ് മാസ്റ്റര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി വി ജോര്‍ജ്, ജുഗല്‍ പ്രകാശ്, ബാലന്‍ നടുവണ്ണൂര്‍, ജി സരിത, എം അഹമ്മദ് മാസ്റ്റര്‍, എന്‍ജിനീയര്‍ എം എ സലിം, അഡ്വ. ഇ കെ മുഹമ്മദലി, ഷറഫുദ്ദീന്‍ വടകര, ടിപി മുഹമ്മദ്, പി കെ അന്‍വര്‍, പിടി അബ്ദുല്‍ ഖയ്യും, ഫിറോസ് കൊയിലാണ്ടി, ജെ പി അബൂബക്കര്‍ മാസ്റ്റര്‍, റംഷീന ജലീല്‍, ഷബ്‌ന തച്ചംപൊയില്‍, പി വി മുഹമ്മദ് ഷിജി, റസാഖ് ചാക്കേരി, റഷീദ് കാരന്തൂര്‍ സംസാരിക്കും.

എസ് എസ്എല്‍സി ഫലം വന്നത് മുതല്‍ പ്ലസ് വണ്‍ സീറ്റിന്റെ അപര്യാപ്തത സര്‍ക്കാറിന്റെ ശ്രദ്ധയില്‍ നിരന്തരം പെടുത്തിയെങ്കിലും നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതിന് പകരം കള്ളക്കണക്കുകള്‍ പറഞ്ഞ് സീറ്റ് പ്രതിസന്ധിയില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു മന്ത്രി. എന്നാല്‍, ക്ലാസ് തുടങ്ങാറായിട്ടും മലബാറില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ പഠിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഇതിനെതിരേ ശക്തമായ സമരങ്ങള്‍ തുടര്‍ന്നുകൊണ്ടുപോവുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it