- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്ലസ് വണ്‍ സീറ്റ് കുറവ്; പ്രതിഷേധമായി എസ് ഡിപിഐ അനുമോദന സദസ്സ്

കോഴിക്കോട്: എസ് ഡിപി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ വിജയികള്‍ക്കുള്ള അനുമോദന സദസ്സ് സര്‍ക്കാരിന്റെ മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണനയ്ക്കെതിരെയുള്ള പ്രതിഷേധ സദസ്സായി മാറി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഉന്നതമായ ലക്ഷ്യങ്ങളും നീതി ബോധവും കാത്തുസൂക്ഷിക്കുന്നവരാകണം വിദ്യാര്‍ത്ഥികളെന്ന് അവര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. മലബാറിലെ പ്ലസ് ടു സീറ്റ് കുറവും സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന അവഗണയും എന്ന വിഷയം ജില്ലാ കമ്മിറ്റി അംഗം അഡ്വ. മുഹമ്മദലി അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗം ഡോ. സി എച്ച് അഷ്റഫ് കൗണ്‍സിലിങ് ക്ലാസ് അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗം കെ ലസിത ടീച്ചര്‍, ജില്ലാ വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, ജില്ലാ സെക്രട്ടറിമാരായ പി ടി അഹമ്മദ്, കെ ഷമീര്‍, റഹ്മത്ത് നെല്ലുളി, ജില്ലാ കമ്മിറ്റി അംഗങ്ങങ്ങളായ എഞ്ചി. എം എ സലീം, ബാലന് നടുവണ്ണൂര്‍, പി ടി അബ്ദുല്‍ ഖയ്യും, വിമന്‍ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് റംഷീന ജലീല്‍, എസ് ഡിടിയു ജില്ലാ പ്രസിഡന്റ് ഹുസയ്ന്‍ മണക്കടവ്, ജില്ലാ ഖജാഞ്ചി ടി കെ അസീസ് മാസ്റ്റര്‍ സംസാരിച്ചു.
RELATED STORIES
കര്‍ണിസേന നേതാവ് തലയ്ക്ക് വെടിയേറ്റു മരിച്ച നിലയില്‍
21 April 2025 1:33 PM GMTപശുത്തൊഴുത്തില്‍ കസേരയില്‍ വയോധികയുടെ മൃതദേഹം; കഴുത്തില്‍ മുറിവ്
21 April 2025 1:01 PM GMT''അനുകമ്പയുടെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ആഗോള പ്രതീകം'':...
21 April 2025 12:54 PM GMTഭയക്കേണ്ട, അതിജീവനം സാധ്യമാണ്; കരൾ രോഗ ചികിൽസ മാറ്റത്തിന്റെ പാതയിൽ
21 April 2025 11:32 AM GMTകേന്ദ്ര വിദ്യാഭ്യാസ നയം; നമ്മുടെ ചെറുത്തുനിൽപ്പ് തമിഴ് സ്വത്വത്തിനും...
21 April 2025 11:16 AM GMTമുണ്ടക്കൈ - ചൂരൽമല പുനരധിവാസം; സർക്കാരിനെതിരേ എൽസ്റ്റൺ എസ്റ്റേറ്റ്...
21 April 2025 10:51 AM GMT