Sub Lead

കിസാന്‍ സമ്മാന്‍ നിധിയുടെ അടുത്ത ഗഡു ജനുവരിയില്‍; പത്തു കോടി കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കും

ഇരുപതിനായിരം കോടി രൂപയാണ് പത്താം ഗഡുവായി നല്‍കുക. പത്തു കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

കിസാന്‍ സമ്മാന്‍ നിധിയുടെ അടുത്ത ഗഡു ജനുവരിയില്‍; പത്തു കോടി കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കും
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി പ്രകാരം കര്‍ഷകര്‍ക്കുള്ള ആനുകൂല്യത്തിന്റെ അടുത്ത ഗഡു ജനുവരി ഒന്നിന് നല്‍കും. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ ആനുകൂല്യത്തിനുള്ള ഫണ്ട് കൈമാറും. ഇരുപതിനായിരം കോടി രൂപയാണ് പത്താം ഗഡുവായി നല്‍കുക. പത്തു കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം വര്‍ഷാവര്‍ഷം മൂന്നുതുല്യ ഗഡുക്കളായി ആറായിരം രൂപയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. ആദായ നികുതി അടയ്ക്കുന്നവരായിരിക്കരുത് എന്നതുള്‍പ്പടെയുളള മാനദണ്ഡങ്ങള്‍ പ്രകാരമാണ്, അര്‍ഹരെ കണ്ടെത്തുന്നത്. എന്നാല്‍ നിലവില്‍ പദ്ധതി പ്രകാരം പണം ലഭിക്കുന്നവരില്‍ 42 ലക്ഷത്തോളം കര്‍ഷകര്‍ അര്‍ഹതയില്ലാത്തവരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കണ്ടെത്തിയിരുന്നു. 42.16 ലക്ഷം കര്‍ഷകര്‍ക്കായി വിതരണം ചെയ്ത 2,992 കോടി രൂപ തിരിച്ചുപിടിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചതായി കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

ധനസഹായം ലഭിച്ചവരില്‍ ഏറ്റവും കൂടുതല്‍ അനര്‍ഹര്‍ അസമില്‍ നിന്നുളളവരാണ്. 8.35 ലക്ഷം പേര്‍. തമിഴ്‌നാട്ടില്‍ നിന്നും 7.22 ലക്ഷം, പഞ്ചാബില്‍ നിന്ന് 5.62 ലക്ഷം, മഹാരാഷ്ട്രയില്‍ നിന്ന് 4.45 ലക്ഷം, ഉത്തര്‍പ്രദേശില്‍ നിന്ന് 2.65 ലക്ഷം, ഗുജറാത്തില്‍ നിന്ന് 2.36 ലക്ഷം കര്‍ഷകരും ധനസഹായം കൈപ്പറ്റിയിട്ടുണ്ട്. ഇവര്‍ക്ക് പണം തിരികെ അടയ്ക്കുന്നത് സംബന്ധിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it