- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരിലെ സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം
ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ ജമ്മു കശ്മീരില്‍ എത്തുന്നത്.2019ലാണ് ഇതിന് മുമ്പ് പ്രധാനമന്ത്രി രജൗരിയിലെ ആര്‍മി ഡിവിഷനിലെത്തിയത്
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ഇത്തവണ ജമ്മു കശ്മീരിലെ സൈനികര്‍ക്കൊപ്പം. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി വിമാനമാര്‍ഗം ജമ്മു കശ്മീരിലെ ശ്രീനഗറില്‍ എത്തിയത്. അതിനു ശേഷം നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെത്തി. കരസേനാ മേധാവി എം എം നരവനെയും മോദിയോടാപ്പമുണ്ടായിരുന്നു.''സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതാണ് എനിക്ക് സന്തോഷം. 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹവുമായാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. രാജ്യം സൈനികരെ ഓര്‍ത്ത് അഭിമാനിക്കുന്നു. സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ചുമതല എല്ലാ ഇന്ത്യക്കാര്‍ക്കുമുണ്ട്'', എന്ന് മോദി. പ്രതിരോധമേഖല കൂടുതല്‍ സ്വദേശിവല്‍കരിക്കുമെന്നും മോദി പ്രഖ്യാപിച്ചു.
''സൈനികമേഖലയിലും ആത്മനിര്‍ഭര്‍ ഭാരത് ആശയമാണ് നടപ്പാക്കുന്നത്. സ്വന്തമായി ആയുധങ്ങളും യുദ്ധ ടാങ്കുകളും രാജ്യം നിര്‍മ്മിക്കുന്നു. വനിതകള്‍ക്ക് സൈന്യത്തില്‍ പ്രവേശനം നല്‍കുകയാണ്. നമ്മുടെ പെണ്‍കുട്ടികള്‍ സൈന്യത്തിന്റെ ഭാഗമാകുകയാണ്. സൈന്യത്തില്‍ ചേരുന്നത് ഒരു ജോലിയല്ല, അത് ഒരു സേവനമാണ്. പിറന്ന മണ്ണിനെ സേവിക്കലാണ്. രാജ്യസുരക്ഷയാണ് നമുക്ക് പ്രധാനം. അതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും നമ്മള്‍ തയ്യാറാകില്ല. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും സൈന്യമാണ് രക്ഷയ്ക്ക് എത്തുന്നത്'', മോദി പറഞ്ഞു.
നൗഷേര സെക്ടറില്‍ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കും മോദി അനുസ്മരിച്ചു. ''സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാജ്യത്തിന് നല്‍കിയ സംഭാവന വലുതാണ്.ഈ മിന്നലാക്രമണത്തിന് ശേഷം കശ്മീരില്‍ അശാന്തിയുണ്ടാക്കാന്‍ ശ്രമം നടന്നു. ഭീകരതയെ ചെറുത്ത് തോല്‍പിക്കാന്‍ രാജ്യത്തിനാകും'', മോദി പറഞ്ഞു. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ ജമ്മു കശ്മീരില്‍ എത്തുന്നത്.2019ലാണ് ഇതിന് മുമ്പ് പ്രധാനമന്ത്രി രജൗരിയിലെ ആര്‍മി ഡിവിഷനിലെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കരസേനാ മേധാവി എം എം നരവനെ കശ്മീരിലെത്തി സുരക്ഷാ സാഹചര്യം വിലയിരുത്തി. ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച സൈനികര്‍ക്ക് നൗഷേരയിലെ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അതിര്‍ത്തി ജില്ലകളായ പൂഞ്ചിലും രജൗരിയിലും സൈനികര്‍ക്കു നേരെ ആക്രമങ്ങള്‍ നടന്നിരുന്നു. 11 സൈനികരാണ് മൂന്നാഴ്ചയ്ക്കുള്ളില്‍ ഇവിടെ കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച ഒരു ഓഫീസറടക്കം രണ്ട് സൈനികര്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട നൗഷേര സെക്ടറിലാണ് മോദി എത്തിയത്. സൈനികര്‍ക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ച ശേഷം മോദി മടങ്ങി. നാളെ കേദാര്‍നാഥ് സന്ദര്‍ശിക്കും.
RELATED STORIES
ഷാഹി ജുമാ മസ്ജിദിലെ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലിം...
25 Nov 2024 5:47 PM GMTഐപിഎല്‍ താരലേലം; സച്ചിന് ബേബി സണ്‍റൈസേഴ്സില്‍; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പില്‍ വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMTവഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ എസ്വൈഎസ് നേതാവുമായി കൂടിക്കാഴ്ച്ച...
25 Nov 2024 4:33 PM GMTജിദ്ദയില്‍ ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
25 Nov 2024 3:19 PM GMTഷാഹി ജുമാ മസ്ജിദിന് സമീപത്തെ സംഘര്‍ഷം: ബംഗളൂരുവിലായിരുന്ന മുസ്ലിം...
25 Nov 2024 3:14 PM GMT