Sub Lead

വിദ്യാര്‍ഥിക്കു നേരെ പ്രകൃതിവിരുദ്ധ പീഡനം: കണ്ണൂരില്‍ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരേ കേസ്; പുറത്താക്കി

വിദ്യാര്‍ഥിക്കു നേരെ പ്രകൃതിവിരുദ്ധ പീഡനം:  കണ്ണൂരില്‍ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരേ കേസ്; പുറത്താക്കി
X

കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ കണ്ണൂരില്‍ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരേ പോലിസ് കേസെടുത്തു. പിന്നാലെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശന്‍, മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷ് എന്നിവര്‍ക്കെതിരേയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ ബ്രാഞ്ച് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടവരാണ് പോക്‌സോ കേസില്‍ പ്രതികളാണ്.

ഞായറാഴ്ച വൈകീട്ട് വിദ്യാര്‍ഥിയെ രമേശന്‍ ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അവശനായ വിദ്യാര്‍ഥി കൂട്ടുകാരോട് ഇക്കാര്യം പറഞ്ഞു. എന്നാല്‍, ഇവരില്‍ ചിലരെയും രമേശന്‍ പീഡിപ്പിച്ചതായി അറിയിച്ചു. തുടര്‍ന്ന് കൂട്ടുകാര്‍ രമേശനെ പീഡനത്തിനിരയായ വിദ്യാര്‍ഥിയെക്കൊണ്ട് ഫോണില്‍ വിളിപ്പിച്ച് സംഭവം നടന്ന സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടു. ഇത് മനസ്സിലാക്കാതെ രമേശന്‍ തന്റെ കൂട്ടുകാരന്‍ കൂടിയായ മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനെയും ഫോണില്‍ വിളിച്ച് സ്ഥലത്തെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇരുവരും പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ രമേശനെ കുട്ടികള്‍ പിടികൂടി രക്ഷിതാക്കളെ അറിയിച്ചു. സ്ഥലത്തെത്തിയ അനീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷിതാക്കളും നാട്ടുകാരുമാണ് രമേശനെ പോലിസില്‍ ഏല്‍പ്പിച്ചത്.

തളിപ്പറമ്പ് താലൂക്കാശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം പോലിസ് കസ്റ്റഡിയിലെടുത്തു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയില്‍നിന്ന് മൊഴിയെടുത്തു. 17 കാരനെ പീഡിപ്പിച്ചതിന് രമേശനെതിരെയും മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രമേശനും അനീഷിനുമെതിരെയും കേസെടുത്തിട്ടുണ്ട്. പിന്നാലെയാണ് പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തും വിധം പെരുമാറിയതിന് ഇരുവരെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്ന് അറിയിച്ചത്.

Next Story

RELATED STORIES

Share it