Sub Lead

പോക്‌സോ കേസില്‍ കുടുങ്ങി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

പോക്‌സോ കേസില്‍ കുടുങ്ങി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
X

കണ്ണൂർ: പാർട്ടി ശക്തി കേന്ദ്രമായ കണ്ണവത്ത് ഡിവൈഎഫ്ഐ നേതാവ് പോക്‌സോ കേസിൽ കുടുങ്ങി റിമാൻഡിലായി. ഒൻപതാം ക്ലാസുകാരിയായ വിദ്യാർഥിനിയോട് ഫോണിലൂടെ അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തിയതിനുമാണ് പ്രതിയെ പോലീസ് പിടികൂടിയത്. കുട്ടിയുടെ മുഖം മോർഫു ചെയ്തു നഗ്‌നചിത്രമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതി.

സിപിഎമ്മിന്റെ പ്രാദേശിക നേതാവും ഡിവൈഎഫ്ഐയുടെ കണ്ണവം മേഖലയിലെ നേതാക്കളിലൊരാളുമായ കെ കെ വിഷ്ണു (29) ആണ് അറസ്റ്റിലായത്. മുതിർന്ന സിപിഎം നേതാവ് പി ജയരാജനൊപ്പം നിൽക്കുന്ന ഫോട്ടോ അടക്കം വിഷ്ണു കണ്ണവം എന്ന തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it