- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
15കാരിയായ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ്: വിമുക്തഭടനായ ജോല്സ്യന് അറസ്റ്റില്‍
കോട്ടയം: 15കാരിയായ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസില്‍ വിമുക്തഭടനായ ജോല്സ്യന് അറസ്റ്റില്‍. വൈക്കം ടിവി പുരം സ്വദേശി സുദര്‍ശനനെ(56)യാണ് അറസ്റ്റ് ചെയ്തത്. 2022 നവംബര്‍ മുതല്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് ആരോപണം. വിവരം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കൊന്നുകളയുമെന്നും വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. മാനസികമായി തളര്‍ന്ന പെണ്‍കുട്ടി വിവരം കൂട്ടുകാരികളോടും അധ്യാപികയോടും പറഞ്ഞു. തുടര്‍ന്ന് സ്കൂള്‍ അധികൃതരാണ് പട്ടികജാതി വകുപ്പിനെയും വൈക്കം പോലിസിനെയും അറിയിച്ചത്. തുടര്‍ന്ന് ജൂലൈ 12ന് പോലിസ് പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
കോടതിയില്‍ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതിയെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാത്തതിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
RELATED STORIES
രാമനാട്ടുകര കൊലപാതകം; കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു; കൊല...
2 Feb 2025 4:54 PM GMTമുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍നിന്ന് ചാടിയ...
2 Feb 2025 4:43 PM GMTഎം മെഹബൂബ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി
31 Jan 2025 11:36 AM GMTബേപ്പൂരിലെ അങ്കണവാടിയില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; ഏഴു കുട്ടികള്‍...
31 Jan 2025 3:55 AM GMTപോക്സോ കേസ്: സിനിമ സീരിയല്‍ താരം കൂട്ടിക്കല്‍ ജയചന്ദ്രന് പോലിസ്...
30 Jan 2025 7:50 AM GMTവടകരയിൽ രണ്ടു വയസ്സുകാരി പുഴയിൽ മരിച്ച നിലയിൽ
29 Jan 2025 11:37 AM GMT