Sub Lead

'സദ്ഗുരുവിന്റെ' ഇഷ ഫൗണ്ടേഷനിലെ ജീവനക്കാര്‍ക്കെതിരെ പോക്‌സോ കേസ്

സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷനിലെ ജീവനക്കാര്‍ക്കെതിരെ പോക്‌സോ കേസ്
X

കോയമ്പത്തൂര്‍: സദ് ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനിലെ ജീവനക്കാര്‍ക്കെതിരെ പോക്‌സോ കേസ്. കോയമ്പത്തൂരിലെ ഇഷ യോഗ ഹോം സ്‌കൂളിലെ നാല് ജീവനക്കാര്‍ക്കും ഒരു വിദ്യാര്‍ഥിക്കും എതിരെയാണ് കേസ്. ആന്ധ്രാപ്രദേശ് സ്വദേശിയായ വിദ്യാര്‍ഥി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് കാണിച്ച് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് നടപടി.

ആന്ധ്രാപ്രദേശില്‍ നിന്നുള്ള 46 കാരിയായ ഒരു സ്ത്രീയാണ് പരാതി നല്‍കിയത്. 2017 നും 2019 നും ഇടയില്‍ ഇഷ ഫൗണ്ടേഷനില്‍ വിദ്യാര്‍ഥിയായിരുന്ന തന്റെ മകന്‍ സഹപാഠിയില്‍ നിന്ന് ലൈംഗികാതിക്രമത്തിനും ഭീഷണികള്‍ക്കും ഇരയായതായി പരാതി പറയുന്നു. സംഭവങ്ങളെ കുറിച്ച് സ്‌കൂള്‍ അധികൃതരെയും പ്രിന്‍സിപ്പലിനെയും കോര്‍ഡിനേറ്റര്‍മാരെയും അറിയിച്ചിട്ടും ഇഷ യോഗ മാനേജ്‌മെന്റ് കാര്യമായ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. ജഗ്ഗി വാസുദേവിന്റെ സല്‍പ്പേരിന് കോട്ടം വരുത്തുമെന്നും അതിനാല്‍ വിഷയത്തില്‍ പോലിസ് ഇടപെടല്‍ ഒഴിവാക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയതായും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

Next Story

RELATED STORIES

Share it