Sub Lead

ഷാന്‍ വധക്കേസിലും മറനീങ്ങിയത് പോലിസിന്റെ ആര്‍എസ്എസ് വിധേയത്വം

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ യെ വെട്ടിക്കൊന്നപ്പോഴും നെട്ടോട്ടമോടിയത് ബിജെപി നേതാക്കളെ സംരക്ഷിക്കാന്‍. മുഹമ്മദ് ഷാന്റെ കൊലയാളികളെ തിരയുന്നതിനു പകരം ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സുരക്ഷയൊരുക്കാനാണ് പോലിസ് മുന്‍ഗണന നല്‍കിയത്.

ഷാന്‍ വധക്കേസിലും മറനീങ്ങിയത് പോലിസിന്റെ ആര്‍എസ്എസ് വിധേയത്വം
X

പി സി അബ്ദുല്ല

ആലപ്പുഴ: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് വധക്കേസിന്റെ തുടക്കത്തില്‍ സിപിഎം നിലപാട് മറികടന്ന് ആര്‍എസ്എസ്സിനെ വെള്ളപൂശിയ പോലിസ്, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ യെ വെട്ടിക്കൊന്നപ്പോഴും നെട്ടോട്ടമോടിയത് ബിജെപി നേതാക്കളെ സംരക്ഷിക്കാന്‍. മുഹമ്മദ് ഷാന്റെ കൊലയാളികളെ തിരയുന്നതിനു പകരം ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സുരക്ഷയൊരുക്കാനാണ് പോലിസ് മുന്‍ഗണന നല്‍കിയത്. ഐജി ഹര്‍ഷിത അട്ടല്ലൂരിയാണ് ഈ നടപടിക്ക് നേതൃത്വം നല്‍കിയത്.

മുഹമ്മദ് ഷാനെ ആര്‍എസ്എസ്സുകാര്‍ ക്രൂരമായി വെട്ടിപ്പരിക്കേല്‍പിച്ചതിന്റെ പിന്നാലെ അന്‍പതോളം ബിജെപി - ആര്‍എസ്എസ് നേതാക്കള്‍ക്ക് പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയ കാര്യം ഇന്ന് മാധ്യമങ്ങളോട് അര്‍ഷിത തന്നെയാണ് വെളിപ്പെടുത്തിയത്. അതേസമയം, ഷാന്‍ മൃഗീയമായി അക്രമിക്കപ്പെട്ട ശനിയാഴ്ച രാത്രി പ്രതികള്‍ക്കായി കാര്യമായ ഒരു അന്വേഷണവും പോലിസ് ഭാഗത്തുനിന്നുണ്ടായില്ല.

ആര്‍എസ്എസ്സ് കൃമിനലുകളാണ് ഷാനെ അക്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും രാത്രി തന്നെ പോലിസിനു വ്യക്തമായിരുന്നു. എന്നാല്‍, ഈ ദൃശ്യങ്ങള്‍ പുറത്തു വിടാതെ, ആര്‍എസ്എസ്സിന്റേയും ബിജെപിയുടേയും നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവരുടെ വീടുകള്‍ക്കും സംരക്ഷണമൊരുക്കാനാണ് പോലിസ് ജാഗ്രത പുലര്‍ത്തിയത്. പാലക്കാട് ആര്‍എസ്എസ്സുകാരന്‍ കൊല്ലപ്പെട്ടപ്പോള്‍ അടുത്ത നിമിഷം തന്നെ പ്രതികളുടെ സിസിടിലി ദൃശ്യങ്ങള്‍ പോലിസ് പുറത്തു വിട്ടിരുന്നു. എന്നാല്‍, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളുടെ ആര്‍എസ്എസ് ബന്ധം മറച്ചുവയ്ക്കുകയാണ് തുടക്കത്തില്‍ പോലിസ് ചെയ്തത്. ഇന്നു രാലിലെ ബിജെപി നേതാവ് ആലപ്പുഴയില്‍ കൊല്ലപ്പെട്ട ശേഷമാണ് ഷാന്‍ വധക്കേസില്‍ പോലിസ് ഉണര്‍ന്ന്.

ആര്‍എസ്എസ്സുകാര്‍ പ്രതികളായ സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി കൊല്ലപ്പെട്ടതിനു പിന്നില്‍ രാഷ്ട്രിയമില്ലെന്നും വ്യക്തിവിരോധമാണെന്നുമാണ് ഐജി അര്‍ഷിത അട്ടല്ലൂരി അടക്കമുള്ളവര്‍ ആദ്യം സ്വീകരിച്ച നിലപാട്. സിപിഎം സെക്രട്ടറി കോടിയേരി വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതികള്‍ ആര്‍എസ്എസ്സുകാരാണെന്ന് വ്യക്തമാക്കിയതോടെയാണ് സന്ദീപ് വധക്കേസിലെ പ്രതികള്‍ ആര്‍എസ്എസ്സുകാരാണെന്ന് രേഖകളില്‍ ഉള്‍പ്പെടുത്താന്‍ പോലിസ് നിര്‍ബന്ധിതരായത്.

Next Story

RELATED STORIES

Share it