Sub Lead

ശസ്ത്രക്രിയക്കിടെ കത്രിക വയറില്‍; ഡോക്ടര്‍ക്കെതിരെ കേസ്

രണ്ടു ശസ്ത്രക്രിയയും നടത്തി. രണ്ടാമത്തെ ശസ്ത്രക്രിയക്കിടെ കത്രിക ശരീരത്തില്‍ മറന്നു വച്ച് തുന്നിച്ചേര്‍ത്തതായാണ് പരാതി.

ശസ്ത്രക്രിയക്കിടെ കത്രിക വയറില്‍; ഡോക്ടര്‍ക്കെതിരെ കേസ്
X

തൃശൂര്‍: ശസ്ത്രക്രിയക്കിടെ കത്രിക ശരീരത്തില്‍ വച്ച് തുന്നിച്ചേര്‍ത്ത സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പോലിസ് കേസെടുത്തു. കണിമംഗലം മാളിയേക്കല്‍ ജോസഫ് പോള്‍ നല്‍കിയ പരാതിയില്‍ ഡോ. പോളി ടി ജോസഫിനെതിരെയാണ് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്.

മഞ്ഞപ്പിത്തവും പാന്‍ക്രിയാസിലുള്ള തടിപ്പും കാരണമാണ് ജോസഫ് പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. രണ്ടു ശസ്ത്രക്രിയയും നടത്തി. രണ്ടാമത്തെ ശസ്ത്രക്രിയക്കിടെ കത്രിക ശരീരത്തില്‍ മറന്നു വച്ച് തുന്നിച്ചേര്‍ത്തതായാണ് പരാതി.

Next Story

RELATED STORIES

Share it