Sub Lead

ആലപ്പുഴയില്‍ എത്തിയത് 'കുറുവ സംഘം' തന്നെയെന്ന് പോലിസ്; സംഘത്തില്‍ 14 പേര്‍

സന്തോഷിനെതിരെ തമിഴ്‌നാട്ടില്‍ 18 കേസുകളുണ്ട്. കേരളത്തില്‍ എട്ടു കേസുകളും. തമിഴ്‌നാട്ടില്‍ 3 മാസം ജയിലിലായിരുന്നു.

ആലപ്പുഴയില്‍ എത്തിയത് കുറുവ സംഘം തന്നെയെന്ന് പോലിസ്; സംഘത്തില്‍ 14 പേര്‍
X

ആലപ്പുഴ: ആലപ്പുഴയിലും പരിസരങ്ങളിലും ദുരൂഹസാഹചര്യത്തില്‍ കണ്ടവര്‍ തമിഴ്‌നാട്ടിലെ 'കുറുവ സംഘത്തില്‍' പെട്ടവരാണെന്ന് പോലിസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി പിടികൂടിയ സന്തോഷ് ശെല്‍വന്‍ 'കുറുവ' സംഘത്തില്‍പ്പെട്ട ആളാണെന്ന് പോലീസ് അറിയിച്ചു. എന്നാല്‍, ഇയാള്‍ക്കൊപ്പം പിടികൂടിയ മണികണ്ഠന്‍ മോഷ്ടാവാണെന്നതിന് തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. ഇയാളുടെ പശ്ചാത്തലം പരിശോധിക്കുകയാണ്.

സന്തോഷിനെതിരെ തമിഴ്‌നാട്ടില്‍ 18 കേസുകളുണ്ട്. കേരളത്തില്‍ എട്ടു കേസുകളും. തമിഴ്‌നാട്ടില്‍ 3 മാസം ജയിലിലായിരുന്നു. കേരള പോലിസ് കൈമാറിയ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച തമിഴ്‌നാട് പോലിസാണ് സന്തോഷാണ് ആലപ്പുഴയില്‍ മോഷണം നടത്തിയതെന്ന് ഉറപ്പിച്ചത്.

നെഞ്ചിലെ പച്ചകുത്തിയ പാടാണ് സന്തോഷിനെ തിരിച്ചറിയാന്‍ സഹായിച്ചതെന്ന് പോലിസ് പറയുന്നു.മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ നെഞ്ചില്‍ പച്ചകുത്തിയത് തിരിച്ചറിഞ്ഞു. തമിഴ്‌നാട് പോലിസ് നല്‍കിയ 'കുറുവ' സംഘത്തിലെ ക്രിമിനലുകളുടെ ഫോട്ടോകളിലും പച്ചകുത്തിയ ഒരാളിന്റെ ഫോട്ടോയുണ്ടായിരുന്നു. പാല, ചങ്ങനാശേരി, പൊന്‍കുന്നം എന്നിവിടങ്ങളില്‍ സന്തോഷിനെതിരെ കേസുണ്ട്.

കുട്ടവഞ്ചിയില്‍ മീന്‍പിടിക്കുന്നവരെന്ന വ്യാജേനയാണ് 'കുറുവ' മോഷണ സംഘം പല സ്ഥലങ്ങളിലും താമസിക്കുന്നതെന്നു പോലിസ് പറഞ്ഞു. കുടുംബ സമേതമാണ് 'കുറുവ' സംഘം കേരളത്തിലെത്തിയത്. 14പേരാണ് മോഷണ സംഘത്തിലുള്ളത്. മൂന്നു പേരെയാണ് പൊലീസിനു തിരിച്ചറിയാന്‍ കഴിഞ്ഞത്.

Next Story

RELATED STORIES

Share it