Sub Lead

ആദിവാസി ഫണ്ട് തട്ടിപ്പ്: സിപിഐ നേതാവിനെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

ക്രമക്കേടുകൾ പുറത്ത് വന്നിട്ടും നടപടിയെടുക്കാൻ സിപിഐ ജില്ലാ നേതൃത്വം തയാറാകാത്തത് നേതൃത്വത്തേയും സംശയത്തിൻറെ നിഴലിലാഴ്ത്തിയിരിക്കുകയാണ്. വാർത്ത പുറത്ത് വന്ന് ആഴ്ചകൾ പിന്നിട്ടിട്ടും വിഷയത്തെക്കുറിച്ച് അറിയില്ലെന്നും പാർട്ടിക്ക് ആരും പരാതി നൽകിയിട്ടില്ലെന്നും ജില്ലാ സെക്രട്ടറി കൃഷ്ണദാസ് പറഞ്ഞു.

ആദിവാസി ഫണ്ട് തട്ടിപ്പ്: സിപിഐ നേതാവിനെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്
X

അഗളി: ലൈഫ് മിഷൻ പദ്ധതി പ്രകാരം ആദിവാസികൾക്ക് അനുവദിച്ച ഫണ്ട് തട്ടിച്ചെന്ന പരാതിയിൽ സിപിഐ മലപ്പുറം ജില്ലാ കമ്മറ്റി അംഗം പിഎം ബഷീറിനെതിരേ ആദിവാസി പീഡന നിരോധന നിയമപ്രകാരം കേസ്. അട്ടപ്പാടിയിലെ ഭൂതിവഴി ഊരിലെ കലാമണിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ബഷീർ ഉൾപ്പെടെ ക്രമക്കേടിന് കൂട്ടുനിന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അടക്കം നാല് പേർക്കെതിരെയാണ് ജാമ്യമില്ലാവകുപ്പുകൾ അടക്കം ചുമത്തി കേസെടുത്തത്.



പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം 3(2)v പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമം 406, 420 വകുപ്പുകൾ ചുമത്തിയുമാണ് കേസെടുത്തിരിക്കുന്നത്. 13,62500 രൂപ തട്ടിയതായാണ് പോലിസ് എഫ്‌ഐആറിൽ പറയുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച തുക ലഭിക്കണമെങ്കിൽ ബാങ്ക് അകൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണം എന്ന് പറഞ്ഞു പണം പിൻവലിക്കാനുള്ള ഫോറത്തിൽ ഒപ്പ് വാങ്ങിയാണ് തട്ടിപ്പ് നടത്തിയതെന്നും പോലിസ് പറയുന്നു.



അട്ടപ്പാടിയിലെ ഭൂതിവഴി ഊരിലെ ഏഴ് ആദിവാസി കുടുംബങ്ങളാണ് തട്ടിപ്പിന് ഇരയായത്. പട്ടികവര്‍ഗ വകുപ്പ് അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ച് വീട് നിര്‍മിക്കുന്നതിന് നിലമ്പൂര്‍ സ്വദേശിയായ അബ്ദുല്‍ ഗഫൂറുമായി ഇവര്‍ ഒരു വീടിന് 392500 രൂപയ്ക്ക് കരാറുണ്ടാക്കിയിരുന്നു. പിന്നീട് ഈ വീടുകള്‍ എല്ലാം ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഒരുലക്ഷത്തിലധികം രൂപ വീട് നിർമാണത്തിന് സർക്കാർ അനുവദിച്ചിരുന്നു. ഓരോരുത്തരുടെയും അക്കൌണ്ടില്‍ നിന്ന് 1, 28500 രൂപ വീതം തട്ടിയെടുത്തുവെന്നായിരുന്നു ആദിവാസികളുടെ ആരോപണം.

അതേസമയം ക്രമക്കേടുകൾ പുറത്ത് വന്നിട്ടും നടപടിയെടുക്കാൻ സിപിഐ ജില്ലാ നേതൃത്വം തയാറാകാത്തത് നേതൃത്വത്തേയും സംശയത്തിൻറെ നിഴലിലാഴ്ത്തിയിരിക്കുകയാണ്. വാർത്ത പുറത്ത് വന്ന് ആഴ്ചകൾ പിന്നിട്ടിട്ടും വിഷയത്തെക്കുറിച്ച് അറിയില്ലെന്നും പാർട്ടിക്ക് ആരും പരാതി നൽകിയിട്ടില്ലെന്നും ജില്ലാ സെക്രട്ടറി കൃഷ്ണദാസ് തേജസ് ന്യുസിനോട് പറഞ്ഞു. എന്നാൽ ആരോപണത്തെക്കുറിച്ച് ബഷീറിനോട് തന്നെ ചോദിക്കണമെന്നാണ് സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പിപി സുനീർ പ്രതികരിച്ചത്.

Next Story

RELATED STORIES

Share it