Sub Lead

സ്ത്രീപീഡനക്കേസിലെ പ്രതികള്‍ക്ക് 'സ്ത്രീയാണെന്ന്' അവകാശപ്പെടാന്‍ കഴിയില്ലെന്ന് ബ്രിട്ടീഷ് പോലിസ്; ആദം ഗ്രഹാമിനെ പുരുഷന്‍മാരുടെ ജയിലിലേക്ക് മാറ്റി

സ്ത്രീപീഡനക്കേസിലെ പ്രതികള്‍ക്ക് സ്ത്രീയാണെന്ന് അവകാശപ്പെടാന്‍ കഴിയില്ലെന്ന് ബ്രിട്ടീഷ് പോലിസ്; ആദം ഗ്രഹാമിനെ പുരുഷന്‍മാരുടെ ജയിലിലേക്ക് മാറ്റി
X

ലണ്ടന്‍: സ്ത്രീപീഡനക്കേസുകളിലെ പ്രതികളെ സ്വയം സ്ത്രീയാണെന്ന് അവകാശപ്പെടാന്‍ അനുവദിക്കില്ലെന്ന് ബ്രിട്ടീഷ് പോലിസ്. 'ട്രാന്‍സ് സ്ത്രീകളെ' സ്ത്രീയായി കാണാന്‍ കഴിയില്ലെന്ന സുപ്രിംകോടതി വിധിയെ തുടര്‍ന്നാണ് ബ്രിട്ടീഷ് പോലിസ് നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ ഇനി മുതല്‍ പീഡനക്കേസിലെ പ്രതികളും സ്വയം സ്ത്രീകളാണെന്ന് അവകാശപ്പെടുന്നവരുമായ പുരുഷന്‍മാരെ സ്ത്രീകളുടെ ജയിലില്‍ അടയ്ക്കില്ല.

പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ഇസ്‌ല ബ്രൈസണ്‍ എന്ന പേര് സ്വീകരിച്ച് സ്ത്രീയായ ആദം ഗ്രഹാം എന്നയാളെ പുരുഷന്‍മാരുടെ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാള്‍ മറ്റു രണ്ടു സ്ത്രീപീഡനക്കേസുകളിലും പ്രതിയാണ്. സ്ത്രീകളുടെ ജയിലില്‍ ഇയാള്‍ നിരവധി സ്ത്രീ തടവുകാരോട് മോശമായി പെരുമാറിയിരുന്നു.


സ്വയം സ്ത്രീയാണെന്ന് അവകാശപ്പെട്ട് വിമാനത്താവളങ്ങളിലും മറ്റും വനിതാ പോലിസുകാരെ കൊണ്ട് ശരീരം പരിശോധിപ്പിക്കുന്ന പുരുഷന്‍മാരുമുണ്ടായിരുന്നു. ഇതും നിര്‍ത്താന്‍ പോലിസ് തീരുമാനിച്ചു. ഇനി മുതല്‍ ട്രാന്‍സ് സ്ത്രീയാണെന്ന് പറഞ്ഞാലും പുരുഷ പോലിസുകാരായിരിക്കും ശരീര പരിശോധന നടത്തുക. കൂടാതെ പൊതുസ്ഥലങ്ങളിലെ സ്ത്രീകളുടെ ടോയ്‌ലറ്റുകളില്‍ ട്രാന്‍സ് സ്ത്രീകളെ പ്രവേശിപ്പിക്കില്ല.

Next Story

RELATED STORIES

Share it