Sub Lead

പരാജയഭീതി മൂലം പോലിസ് രാജ് നടപ്പാക്കുന്നത് പ്രതിഷേധാര്‍ഹം: കൃഷ്ണന്‍ എരഞ്ഞിക്കല്‍

പരാജയഭീതി മൂലം പോലിസ് രാജ് നടപ്പാക്കുന്നത് പ്രതിഷേധാര്‍ഹം: കൃഷ്ണന്‍ എരഞ്ഞിക്കല്‍
X

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലം ഇടതു സര്‍ക്കാര്‍ പോലിസ് രാജ് നടപ്പാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. അര്‍ധരാത്രി വനിതാ പോലിസ് പോലുമില്ലാതെ വനിതാ നേതാക്കളുടെ മുറിയില്‍ പോലീസുകള്‍ പരിശോധനയ്ക്ക് എത്തിയത് മര്യാദകേടാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ ജില്ലകളിലുടനീളം കോടികളുടെ കള്ളപ്പണം ഒഴുക്കിയെന്ന് തെളിവ് സഹിതം പുറത്തുവന്നിട്ടും സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണ്. ബിജെപി ഓഫിസുകളോ നേതാക്കളുടെ വീടുകളോ പരിശോധിക്കാനോ കള്ളപ്പണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താനോ ഇടതു സര്‍ക്കാര്‍ തയ്യാറാവാത്തത് അവര്‍ തമ്മിലുള്ള ഡീല്‍ വ്യക്തമാക്കുന്നു. അധികാര ദുര്‍വിനിയോഗത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാലക്കാട് മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ കാര്യങ്ങള്‍ക്ക് കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും അത് ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it