Sub Lead

ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം: എസ് ഡിപിഐ

ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം: എസ് ഡിപിഐ
X

പൊന്നാനി: പൊന്നാനിയില്‍ മല്‍സ്യബന്ധന ബോട്ട് കപ്പലിടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിക്കണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം ഹമീദ് പരപ്പനങ്ങാടി ആവശ്യപ്പെട്ടു. സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന അലംഭാവത്തിനെതിരേ എസ് ഡിപിഐ പൊന്നാനി ഫിഷറീസ് ഡിഡി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലക്ഷദ്വീപ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെ ചരക്കുകപ്പല്‍ മല്‍സ്യബന്ധന ബോട്ടിലിടിച്ചത് മൂലം മരണപ്പെട്ട പൊന്നാനിയിലെ പിക്കിന്റെ ഗഫൂര്‍, കുറിയാമ്മാക്കാനകത്ത് സലാം എന്നീ മല്‍സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ നിരാലംബരായി മാറിയിരിക്കുകയാണ്. പരിേറ്റ് ചികില്‍സയിലുള്ള മറ്റ് നാല് മല്‍സ്യത്തൊഴിലാളികള്‍ക്ക് 10 ലക്ഷം രൂപ വീതവും പൂര്‍ണമായും നഷ്ടപ്പെട്ട ബോട്ടിനും മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും 50 ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കണം. സംസ്ഥാന സര്‍ക്കാര്‍ അധീനതയിലുള്ള 12 നോട്ടിക്കല്‍ മൈല്‍ കടലില്‍ ചേറ്റുവയ്ക്ക് വടക്ക് വശത്ത് മല്‍സ്യബന്ധനം നടത്തിക്കൊണ്ടിരിക്കെയാണ് ലക്ഷ്വദ്വീപ് കപ്പലിടിച്ച് അപകടം സംഭവിച്ചത്. കപ്പല്‍ ചാലിലൂടെ യാത്ര ചെയ്യേണ്ട കപ്പലുകള്‍ മല്‍സ്യബന്ധന ഏരിയയിലൂടെ അശ്രദ്ധയായി യാത്ര ചെയ്യുന്നത് കോസ്റ്റ് ഗാഡ് തടയാത്തതാണ് ഇത്തരം കടല്‍ അപകടങ്ങള്‍ക്ക് കാരണം. കടലില്‍ മല്‍സ്യബന്ധനം നടത്തുന്ന മല്‍സ്യത്തൊഴിലാളികളുടെ ജീവനും ഉപകരണങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതില്‍ കുറ്റകരമായ വീഴ്ചയാണ് അധികൃതരില്‍ നിന്നുമുണ്ടാവുന്നത്. കുറ്റക്കാരുടെ പേരില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം. ഇടത് സര്‍ക്കാറിന്റെ നിര്‍ദ്ദിഷ്ട തീരക്കടല്‍ ചരക്ക് ഗതാഗത പദ്ധതി കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുമെന്നും പദ്ധതി നിര്‍ത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ് ഡിപി ഐ പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ കുഞ്ഞന്‍ ബാവ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് റാഫി പാലപ്പെട്ടി, എസ്ഡിടിയു ജില്ലാ സെക്രട്ടറി ബിലാല്‍ പൊന്നാനി, റിഷാബ്, അജ്മല്‍ സംസാരിച്ചു. മാര്‍ച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിന് മുന്നില്‍ പോലിസ് തടഞ്ഞു.

Next Story

RELATED STORIES

Share it