Sub Lead

പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നയാള്‍ പിടിയില്‍

2024 ഏപ്രില്‍ 13നാണ് പൊന്നാനി പുഴമ്പ്രം നെയ്തല്ലൂര്‍ റോഡില്‍ മണപ്പറമ്പില്‍ രാജീവിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്.

പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നയാള്‍ പിടിയില്‍
X

പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. പൊന്നാനിയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികള്‍ ഉണ്ടെന്നാണ് വിവരം. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല.

2024 ഏപ്രില്‍ 13നാണ് പൊന്നാനി പുഴമ്പ്രം ഐശ്വര്യ സിനിമാ തിയേറ്ററിനു സമീപം പുഴമ്പ്രം നെയ്തല്ലൂര്‍ റോഡില്‍ മണപ്പറമ്പില്‍ രാജീവിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീടിന്റെ അടുക്കളഭാഗത്തെ ഗ്രില്‍ മുറിച്ച് അകത്തുകയറി രണ്ടുവാതിലുകള്‍ കമ്പിപ്പാര ഉപയോഗിച്ചു തുറന്നശേഷമാണ് സ്വര്‍ണാഭരണം സൂക്ഷിച്ച മുറിയില്‍ കയറിയത്. മുറിയുടെ ചുമരിനോടു ചേര്‍ന്നുനിര്‍മിച്ച അലമാരയുടെ താഴ്ഭാഗത്തെ അറയിലാണ് സ്വര്‍ണാഭരണം സൂക്ഷിച്ച ലോക്കര്‍ വെച്ചിരുന്നത്. എടുത്തുനീക്കാവുന്ന തരത്തിലുള്ള ലോക്കര്‍ വീടിന്റെ ഹാളിലെത്തിച്ച് കുത്തിത്തുറക്കുകയായിരുന്നു. വീട്ടില്‍ സിസിടിവി കാമറയുണ്ടെങ്കിലും ഇതിന്റെ ഡിവിആര്‍ മോഷ്ടാവ് കൊണ്ടുപോയിരുന്നു.

20 വര്‍ഷത്തിലധികമായി പ്രവാസി വ്യവസായിയായ രാജീവ് ദുബായില്‍ ഷിപ്പിങ് ലോജിസ്റ്റിക് കമ്പനി ഉടമയാണ്. മാര്‍ച്ചില്‍ കുടുംബത്തോടൊപ്പം നാട്ടിലുണ്ടായിരുന്നു. മാര്‍ച്ച് 31നാണ് രാജീവും അച്ഛനും അമ്മയും മകളും വിദേശത്തേക്കു മടങ്ങിയത്. ഏപ്രില്‍ ഒന്‍പതിന് ഭാര്യയും വിദേശത്തേക്കു മടങ്ങി. അടഞ്ഞുകിടക്കുകയാണെങ്കിലും ദിവസവുമെന്നോണം ബന്ധുവായ സ്ത്രീ വീടും പരിസരവും വൃത്തിയാക്കാന്‍ എത്തിയിരുന്നു. അവരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.

Next Story

RELATED STORIES

Share it