Sub Lead

'വിയോജിപ്പാണ് ദേശസ്‌നേഹത്തിന്റെ ഏറ്റവും വലിയ രൂപം'; പൗരത്വ നിയമത്തില്‍ നിലപാട് വ്യക്തമാക്കി പൂജാ ഭട്ട്

'നമ്മുടെ നിശബ്ദത നമ്മളേയോ ഗവണ്‍മെന്റുകളേയോ സംരക്ഷിക്കുകയില്ല. കേന്ദ്ര സര്‍ക്കാര്‍ നമ്മളെ യഥാര്‍ത്ഥത്തില്‍ ഒന്നിപ്പിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ശബ്ദം ഉയര്‍ത്തേണ്ട സമയമാണ് എന്നാണ് സിഎഎക്കും എന്‍ആര്‍സിക്കും എതിരേ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന സന്ദേശം. ശക്തമായ തെളിച്ചമുള്ളതു കേള്‍ക്കുന്നതുവരെ ഞങ്ങള്‍ അവസാനിപ്പിക്കില്ല. എതിര്‍ക്കുക എന്നതാണ് രാജ്യസ്‌നേഹത്തിന്റെ ഏറ്റവും വലിയ രീതി.' പൂജ ഭട്ട് പറഞ്ഞു.

വിയോജിപ്പാണ് ദേശസ്‌നേഹത്തിന്റെ ഏറ്റവും വലിയ രൂപം; പൗരത്വ നിയമത്തില്‍ നിലപാട് വ്യക്തമാക്കി പൂജാ ഭട്ട്
X

മുംബൈ: പൗരത്വ നിയമ ഭേദഗതിയെ പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കി ബോളിവുഡ് താരം പൂജ ഭട്ട്. വിയോജിപ്പാണ് ദേശസ്‌നേഹത്തിന്റെ ഏറ്റവും വലിയ രൂപമെന്ന് കേന്ദ്രസര്‍ക്കാരിനെതിരേ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ പ്രശംസിച്ച് നടി വ്യക്തമാക്കി. പൗരത്വഭേദഗതി നിയമത്തിനെതിരേ വിദ്യാര്‍ഥികളും യുവജനങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ്. യഥാര്‍ഥത്തില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി നമ്മളെ ഒന്നിപ്പിക്കുകയാണ് ചെയ്തതെന്നും പൂജ ഭട്ട് അഭിപ്രായപ്പെട്ടു. പൗരത്വഭേദഗതിനിയമത്തിനെതിരെ പര്‍ച്ചാം ഫൗണ്ടേഷനും വി ദി പ്യൂപ്പിള്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പൂജ ഭട്ട്.

'നമ്മുടെ നിശബ്ദത നമ്മളേയോ ഗവണ്‍മെന്റുകളേയോ സംരക്ഷിക്കുകയില്ല. കേന്ദ്ര സര്‍ക്കാര്‍ നമ്മളെ യഥാര്‍ത്ഥത്തില്‍ ഒന്നിപ്പിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ശബ്ദം ഉയര്‍ത്തേണ്ട സമയമാണ് എന്നാണ് സിഎഎക്കും എന്‍ആര്‍സിക്കും എതിരേ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന സന്ദേശം. ശക്തമായ തെളിച്ചമുള്ളതു കേള്‍ക്കുന്നതുവരെ ഞങ്ങള്‍ അവസാനിപ്പിക്കില്ല. എതിര്‍ക്കുക എന്നതാണ് രാജ്യസ്‌നേഹത്തിന്റെ ഏറ്റവും വലിയ രീതി.' പൂജ ഭട്ട് പറഞ്ഞു.

രാജ്യത്ത് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ അധികാരികള്‍ തയാറാകണം. ശഹീന്‍ ബാഗിലേയും ലഖ്‌നൗവിലേയുമെല്ലാം സ്ത്രീകളുടെ ശബ്ദം. കൂടുതല്‍ ശബ്ദം ഉയര്‍ത്തണം എന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും താരം വ്യക്തമാക്കി. തന്റെ വീടിനെ വിഭജിക്കുന്ന സിഎഎയും എന്‍ആര്‍സിയേയും പിന്തുണക്കില്ലെന്നും പൂജ വ്യക്തമാക്കി.

പ്രമുഖരായ നിരവധി പേരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരേ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് പര്‍ചം ഫൗണ്ടേഷനും വീ ദ പീപ്പിള്‍ ഓഫ് മഹാരാഷ്ട്രയും കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

Next Story

RELATED STORIES

Share it