Sub Lead

പോപുലര്‍ ഫ്രണ്ട് നിരോധനം പിന്‍വലിക്കണം: ബ്രാഹ്മണ്യ ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധ മുന്നണി

ഇന്ത്യന്‍ ഭരണകൂടത്തിന്റെ ജനിതക സവിശേഷതയായ ഹിന്ദുത്വ ഫാഷിസം എല്ലാ മറയും നീക്കി പ്രത്യക്ഷമായിരിക്കുന്നതിന്റെ ഉദാഹരണമാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മേലുള്ള നിരോധനം.

പോപുലര്‍ ഫ്രണ്ട് നിരോധനം പിന്‍വലിക്കണം: ബ്രാഹ്മണ്യ ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധ മുന്നണി
X

കൊച്ചി: പോപുലര്‍ ഫ്രണ്ട് നിരോധനം പിന്‍വലിക്കണമെന്ന് ബ്രാഹ്മണ്യ ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധ മുന്നണി. തിങ്കളാഴ്ച്ച എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന കണ്‍വെന്‍ഷനാണ് പോപുലര്‍ ഫ്രണ്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്. പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന ആരോപണമുന്നയിച്ച് മുസ്‌ലിം ജനതക്കെതിരേ നടക്കുന്ന പോലിസ് വേട്ട അവസാനിപ്പിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ഭരണകൂടത്തിന്റെ ജനിതക സവിശേഷതയായ ഹിന്ദുത്വ ഫാഷിസം എല്ലാ മറയും നീക്കി പ്രത്യക്ഷമായിരിക്കുന്നതിന്റെ ഉദാഹരണമാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മേലുള്ള നിരോധനം. ഭീമാ കൊറേഗാവ് ദലിത് സ്വാഭിമാന സമ്മേളനവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ മോദിയെ വധിക്കാന്‍ ഗുഢാലോചന നടത്തി എന്ന കേസുണ്ടാക്കി ഒരു അഖിലേന്ത്യാ കേസ് ആക്കിയതു പോലെ തന്നെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ കേസ് എടുക്കകയും അഖിലേന്ത്യാ തലത്തില്‍ മൂസ്‌ലിം വേട്ട ശക്തമാക്കുകയും ചെയ്തിരിക്കുകയാണെന്ന് പ്രമേയത്തില്‍ പറയുന്നു.

പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന ആരോപണമുന്നയിച്ച് മുസ്‌ലിം ജനതക്കെതിരെ നടക്കുന്ന പോലിസ് വേട്ട അവസാനിപ്പിക്കുവാനും ഒരു നീതീകരണവും ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് ജനാധിപത്യപരമായി നിയമ വിധേയമായി പ്രവര്‍ത്തിച്ചു വന്ന പോപുലര്‍ ഫ്രണ്ടിനെതിരേയുള്ള നിരോധനം പിന്‍വലിക്കാനും കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ബ്രാഹ്മണ്യമാണ് ഇന്ത്യന്‍ ഫാഷിസത്തിന്റെ അടിത്തറ. ബ്രാഹ്മണ്യത്തിന്റെ നിയമപുസ്തകം മനുസ്മൃതി കുഴിച്ചുമൂടുക, യുഎപിഎ, അഫ്‌സ്പ തുടങ്ങിയ എല്ലാ ഭീകരനിയമങ്ങളും പിന്‍വലിക്കുക, എല്ലാ രാഷ്ട്രീയത്തടവുകാരേയും വിട്ടയക്കുക തുടങ്ങിയ മുദ്രാവാക്യമുന്നയിച്ചാണ് ബ്രാഹ്മണ്യ ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധ മുന്നണി ഇരുപത്തഞ്ചിലധികം സംഘടനകളേയും സമര കൂട്ടായ്മകളേയും ഉള്‍ക്കൊള്ളിച്ച് സംസ്ഥാന തലത്തില്‍ രൂപീകരിച്ചിരിക്കുന്നതെന്ന് മുന്നണി ഭാരവാഹികള്‍ വ്യക്തമാക്കുന്നു.

ദലിത് ആദിവാസി മുസ്‌ലിം മേഖലകളില്‍ നിന്നുള്ള വ്യത്യസ്ത സംഘടനകളും വിപ്ലവ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന പ്രസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it