Sub Lead

പോപുലര്‍ ഫ്രണ്ട് പ്രളയ പുനരധിവാസ പദ്ധതി: വീടിന്റെ താക്കോല്‍ദാനം നടത്തി

പോപുലര്‍ ഫ്രണ്ട് പ്രളയ പുനരധിവാസ പദ്ധതി: വീടിന്റെ താക്കോല്‍ദാനം നടത്തി
X

കോട്ടയം(സംക്രാന്തി): പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രളയ പുനരധിവാസ പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ നിര്‍വഹിച്ചു. സാമൂഹിക സേവന രംഗത്ത് പോപുലര്‍ ഫ്രണ്ട് മികവുറ്റ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2018 ലെ പ്രളയത്തില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കാനായി 54 പുതിയ വീടുകളും നൂറിലധികം വീടുകളുടെ അറ്റകുറ്റപ്പണികളും സംഘടന ചെയ്തു. 2019ല്‍ നടന്ന പ്രളയത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും പുനരധിവാസത്തിലും 2020ലെ കൊവിഡ് റിലീഫ് രംഗത്തും പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയിരുന്നതായി അദ്ദേഹം പറഞ്ഞു.

പോപുലര്‍ ഫ്രണ്ട് എറണാകുളം സോണല്‍ സെക്രട്ടറി എം എച്ച് ഷിഹാസ്, ജില്ലാ പ്രസിഡന്റ് സുനീര്‍ മൗലവി, സെക്രട്ടറി സൈനുദ്ദീന്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് യു നവാസ്, നീലിമംഗലം ജുമാ മസ്ജിദ് ഇമാം അബ്ദുല്ലാ ബിന്‍ ശരീഫ് വാഫി, ജമാഅത്ത് പ്രസിഡന്റ് പി കെ സിറാജുദ്ദീന്‍, ഡിവിഷന്‍ പ്രിസിഡന്റ് ഷെമീര്‍ അലിയാര്‍, ഡിവിഷന്‍ സെക്രട്ടറി എ ഷെമീര്‍, എസ്ഡിപിഐ ജില്ലാ സെക്രട്ടറി മുഹമ്മദ് സാലി, ഡിവിഷന്‍ ഭാരവാഹികള്‍ സംബന്ധിച്ചു. 2018ലെ പ്രളയത്തില്‍ വീട് തകര്‍ന്ന സംക്രാന്തി ഷാജഹാനാണ് പുതിയ വീട് നിര്‍മിച്ചു നല്‍കിയത്.

Popular Front Flood Rehabilitation Project: House key handed over




Next Story

RELATED STORIES

Share it