Sub Lead

ജനം കോഴിക്കോട്ടേക്ക് ഒഴുകുന്നു; വോളണ്ടിയര്‍ മാര്‍ച്ച് വൈകീട്ട് 4.30ന്

ജനം കോഴിക്കോട്ടേക്ക് ഒഴുകുന്നു; വോളണ്ടിയര്‍ മാര്‍ച്ച് വൈകീട്ട് 4.30ന്
X

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തോടനുബന്ധിച്ചുള്ള വോളണ്ടിയര്‍ മാര്‍ച്ച് തുടങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. കൃത്യം വൈകീട്ട് 4.30ന് കോഴിക്കോട് സ്‌റ്റേഡിയം പരിസരത്തുനിന്ന് വോളണ്ടിയര്‍ മാര്‍ച്ച് ആരംഭിക്കും. ചെസ്റ്റ് ഹോസ്പിറ്റല്‍, പുതിയ ബസ് സ്റ്റാന്റ്, മാവൂര്‍ റോഡ്, ബാങ്ക് റോഡ്, സിഎച്ച് ഓവര്‍ബ്രിഡ്ജ്, കോര്‍പറേഷന്‍ ഓഫിസ് ചുറ്റിയാണ് പരേഡും റാലിയും സമ്മേളന നഗരിയായ ബീച്ചിലാണ് വോളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും സമാപിക്കുന്നത്. പരേഡ് വീക്ഷിക്കുന്നതിനും ബജുജന റാലിയില്‍ അണിചേരുന്നതിനുമായി പതിനായിരക്കണക്കിനാളുകളാണ് കോഴിക്കോടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഉച്ചയോടെ തന്നെ കോഴിക്കോട് ബീച്ചും കോഴിക്കോട് നഗരിയും ജനനിബിഡമായ അവസ്ഥയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇന്നലെ രാത്രിയും ഇന്നുമായി കോഴിക്കോടേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മാര്‍ച്ചിന് മുന്നോടിയായി തന്നെ സ്‌റ്റേഡിയം പരിസരത്തും മാര്‍ച്ച് കടന്നുപോവുന്ന വഴികളിലും ആളുകള്‍ നിലയുറപ്പിച്ചുകഴിഞ്ഞു. വിവിധ ജില്ലകളില്‍ നിന്നെത്തുന്ന ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ബസ്സുകളില്‍ നിന്നിറങ്ങി ആളുകള്‍ കാല്‍നടയായി ബീച്ചിലേക്കും മറ്റും ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്.

സമ്മേളന നഗരിയില്‍ രാവിലെ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പതാക ഉയര്‍ത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, സംസ്ഥാന സെക്രട്ടറിമാരായ എസ് നിസാര്‍, സി എ റഊഫ് എന്നിവര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുത്തു. വൈകീട്ട് 5.30 ഓടെ ബീച്ചില്‍ സജ്ജീകരിച്ചിരിക്കുന്ന വേദിയില്‍ നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹ്മദ് ഉദ്ഘാടനം ചെയ്യും.

എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് ലുബ്‌നാ സിറാജ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാഫിസ് അഫ്‌സല്‍ ഖാസിമി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍ എന്നിവര്‍ പങ്കെടുക്കും. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ദേശീയ ജനറല്‍ സെക്രട്ടറിയെ സംസ്ഥാന സെക്രട്ടറി സി എ റഊഫിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

Next Story

RELATED STORIES

Share it