- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: ബിജെപി കൗണ്‍സിലറുടെ മൃതദേഹം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംസ്‌കരിച്ചു
ഷഹബാദ് സിറ്റി മുനിസിപ്പല്‍ കൗണ്‍സിലിലെ 18ാം വാര്‍ഡ് കൗണ്‍സിലര്‍ ഭീമണ്ണ കാന്ത്രേ(65)യുടെ മൃതദേഹമാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംസ്‌കരിച്ചത്

ഗുല്‍ബര്‍ഗ: കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് മരിച്ച ബിജെപി കൗണ്‍സിലറുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിച്ചത് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. ഷഹബാദ് സിറ്റി മുനിസിപ്പല്‍ കൗണ്‍സിലിലെ 18ാം വാര്‍ഡ് കൗണ്‍സിലര്‍ ഭീമണ്ണ കാന്ത്രേ(65)യുടെ മൃതദേഹമാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംസ്‌കരിച്ചത്. കൊവിഡ് ചികില്‍സയിലിരിക്കെ ഗുല്‍ബര്‍ഗയിലെ വാല്‍സല്യ ആശുപത്രിയില്‍ വച്ചാണ് ഭീമണ്ണ കാന്ത്രേ മരണപ്പെട്ടത്.
പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട ബ്യാദര്‍ സമുദായംഗമായ ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതോടെ പ്രാദേശിക ഭാരണകൂടം പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായി ബന്ധപ്പെടുകയും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് അന്ത്യകര്‍മങ്ങള്‍ നടത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. നേരത്തെയും മേഖലയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായം തേടിയിരുന്നു. കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പോപുലര്‍ ഫ്രണ്ട് വോളന്റിയര്‍മാര്‍ സജീവമായിരുന്നു. ഭീമണ്ണയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരോ നേതാക്കളോ മുന്നോട്ടുവന്നില്ല. ഇവരെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ ഭീമണ്ണയുടെ ചിത്രം സ്റ്റാറ്റസ് വയ്ക്കുക മാത്രമാണുണ്ടായിരുന്നതെന്നും വിമര്‍ശനമുണ്ട്. ബണ്ണൂര്‍ കുടുംബാംഗമായ ഭീമണ്ണയ്ക്കു ഭാര്യയും രണ്ട് ആണ്‍ മക്കളും രണ്ടു പെണ്‍മക്കളുമുണ്ട്. മൃതദേഹം ഗുല്‍ബര്‍ഗ ജില്ലയിലെ ഷഹദാബാദിലാണ് സംസ്‌കരിച്ചത്.
Popular front of india Gulbarga conducted last rites of BJP councilor death by covid
RELATED STORIES
''നവോത്ഥാന കേരളത്തിന്റെ പൊള്ളത്തരങ്ങള് തുറന്നുകാട്ടുന്ന നിറവും...
26 March 2025 4:30 PM GMTഭൂഗര്ഭ മിസൈല് നഗരത്തിന്റെ ദൃശ്യം പുറത്തുവിട്ട് ഇറാന്(വീഡിയോ)
26 March 2025 4:25 PM GMTആശ്രിത നിയമനത്തിനുള്ള മാനദണ്ഡങ്ങള് പുതുക്കി സര്ക്കാര്
26 March 2025 4:19 PM GMTപത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടില് മടങ്ങിയെത്തിയ വിദ്യാര്ഥിനി...
26 March 2025 4:04 PM GMTഐബി ഉദ്യോഗസ്ഥയുടെ മരണത്തില് ദുരൂഹതയില്ലെന്ന് പോലിസ്
26 March 2025 4:03 PM GMTസ്പൈഡര്മാന് വേഷത്തിലെത്തി എട്ടര ലക്ഷം രൂപയുടെ പോക്കിമോന്...
26 March 2025 3:53 PM GMT