Sub Lead

അന്വേഷണ ഏജന്‍സികള്‍ ആര്‍എസ്എസ് ചട്ടുകമാകുന്നു; പോപുലര്‍ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി

അന്വേഷണ ഏജന്‍സികള്‍ ആര്‍എസ്എസ് ചട്ടുകമാകുന്നു; പോപുലര്‍ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി
X

താനൂര്‍: കള്ളപണത്തിന്റെ പേര് പറഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാരും ഇഡി യും ഇന്‍കം ടാക്‌സും കള്ള കഥകള്‍ മെനഞ്ഞുണ്ടാക്കി പോപുലര്‍ ഫ്രണ്ടിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി സംഘടനയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ താനൂര്‍ ഡിവിഷന്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തകര്‍ താനൂരില്‍ പ്രകടനം നടത്തി. താനൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും തുടങ്ങിയ പ്രകടനം നഗരം ചുറ്റി താനൂര്‍ ജംഗ്ഷനില്‍ സമാപിച്ചു. ഡിവിഷന്‍ ഭാരവാഹികളായ നാസര്‍ ബാപ്പു, അബ്ദുറഹ്മാന്‍, സിദ്ദീഖ് മൂലക്കല്‍, സി പി ഗഫൂര്‍ അഷ്‌റഫ് ബ്ലോക്ക്, ഫഹദ് ടൗണ്‍, ഷംസുദ്ദീന്‍, ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it