Sub Lead

ഇന്ത്യന്‍ ജനാധിപത്യ റിപബ്ലിക്കിന്റെ പ്രതിസന്ധിയാണ് ഇന്ത്യന്‍ ഫാഷിസം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

ഇന്ത്യന്‍ ജനാധിപത്യ റിപബ്ലിക്കിന്റെ പ്രതിസന്ധിയാണ് ഇന്ത്യന്‍ ഫാഷിസം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
X

കണ്ണൂര്‍: ഭരണകൂടവും ഫാഷിസവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഒരു മുസ്ലിം പ്രശ്‌നം മാത്രമായി കാണരുതെന്നും ഇന്ത്യന്‍ ജനാധിപത്യ റിപബ്ലിക്കിന്റെ പ്രതിസന്ധിയാണ് ഇന്ത്യന്‍ ഫാഷിസ്റ്റുകളെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.


റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയം ഉയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നോര്‍ത്ത് ജില്ലാ കമ്മിറ്റി കണ്ണൂര്‍ ടൌണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച യൂനിറ്റി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിംകള്‍, ക്രൈസ്തവര്‍, കര്‍ഷകര്‍, ദലിതര്‍ തുടങ്ങി രാഷ്ട്രീയ ഇടതുപക്ഷം വരെ ഒരു വശത്തും ന്യൂനപക്ഷം വരുന്ന ബ്രാഹ്മണിക്കല്‍ ഗോള്‍വാള്‍ക്കര്‍ സിദ്ധാന്തം മറുവശത്തുമാണ്. അങ്ങിനെ രാജ്യത്തിന്റെ വിഭവങ്ങളും സര്‍വ്വാധികാരവും കൈയ്യാളുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ അവകാശ സമര പോരാട്ടത്തിന് പൊതു സമൂഹം തയ്യാറാവണം. നമ്മള്‍ രാജഭരണത്തിലെ അടിമകളോ പ്രജകളോ അല്ല. ജനാധിപത്യ റിപബ്ലിക്കിലെ പൗരന്മാരാണ് എന്ന ബോധം ഉണ്ടാവണം. ചില അടിമത്വ മനസ് പേറിയവര്‍ ഇതൊരു തലവിധിയായി കാണുകയാണ്. ജനാധിപത്യ റിപബ്ലിക്കിന് വേണ്ടി ജീവന്‍ കൊടുക്കേണ്ടി വന്നാല്‍ അതിനെയാണ് രക്തസാക്ഷ്യം എന്ന് വിളിക്കുന്നത്. ഈ റിപബ്ലിക്ക് കെട്ടിപ്പൊക്കുന്നതിന് വേണ്ടിയാണ് നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ ജീവന്‍ നല്‍കിയത്. അങ്ങിനെ നേടിയെടുത്ത റിപബ്ലിക്ക് സംരക്ഷിക്കാനും നിലനിര്‍ത്താനും ജീവന്‍ കൊടുക്കേണ്ടി വന്നാല്‍ ജീവന്‍ കൊടുക്കാന്‍ തയാറാവണം. അങ്ങിനെ തയാറായവരുടെ മണ്ണാണ് കണ്ണൂര്‍. നിരന്തര പോരാട്ടത്തിലൂടെ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് സാധിച്ചുവെങ്കില്‍ ഒരു സംശയവും വേണ്ട ഏത് സര്‍വ്വാധികാരി ഭരിച്ചാലും ഒരു ദിനം ഈ ഫാഷിസ്റ്റ് ഗുണ്ടാ സംഘത്തിന്റെ അടിവേരറുക്കുക തന്നെ ചെയ്യും. അതിന് ഇന്ത്യന്‍ ജനാധിപത്യം നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂണിറ്റി സോങ്ങോട് കൂടി ആരംഭിച്ച പൊതുസമ്മേളനത്തില്‍ യൂണിഫോമണിഞ്ഞ കേഡറ്റുകളുടെ ഫ്‌ലാഗ് മാര്‍ച്ച് നടന്നു. തുടര്‍ന്ന് പോപുലര്‍ ഫ്രണ്ട് സ്ഥാന സമിതിയംഗം

അസീസ് മാസ്റ്റര്‍ ജനറല്‍ സല്യൂട്ട് സ്വീകരിച്ചു പോപുലര്‍ ഫ്രണ്ട് ഡേ സന്ദേശം നല്‍കി. പോപുലര്‍ ഫ്രണ്ട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് എ പി മഹ്മൂദ് അധ്യക്ഷത വഹിച്ചു. ബഷീര്‍ മൗലവി (ഇമാംസ് കൌണ്‍സില്‍ സംസ്ഥാന സമിതിയംഗം), സെബ ഷെറിന്‍ (കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്) ഫാത്തിമ പി പി (ചണഎ, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്) എന്നിവര്‍ ആശംസകളറിയിച്ചു. അനസ് സി സി, നൗഫല്‍ സി പി, മുസഫിര്‍ പി പി എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it