- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫ്രണ്ട് യൂണിറ്റി മീറ്റ്: കോട്ടയത്ത് ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും
സേവ് ദി റിപബ്ലിക് എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ 19 കേന്ദ്രങ്ങളിലാണ് യൂണിറ്റി മീറ്റ് നടത്തുന്നത്. അന്നേദിവസം രാവിലെ യൂണിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും.
തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുന്ന യൂണിറ്റി മീറ്റ് ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. സേവ് ദി റിപബ്ലിക് എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ 19 കേന്ദ്രങ്ങളിലാണ് യൂണിറ്റി മീറ്റ് നടത്തുന്നത്. അന്നേദിവസം രാവിലെ യൂണിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. വൈകീട്ട് 4.30ന് യൂണിഫോമിട്ട കേഡറ്റുകള്‍ അണിനിരക്കുന്ന യൂണിറ്റി മീറ്റും പൊതുസമ്മേളനവും നടക്കും. സമ്മേളനത്തില്‍ സംഘടനയുടെ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ കേഡറ്റുകളില്‍ നിന്നും സല്യൂട്ട് സ്വീകരിക്കും.
ദേശീയ സമിതിയംഗങ്ങളായ ഇ അബൂബക്കര്‍ കോഴിക്കോട്ട് പൂവ്വാട്ടുപറമ്പിലും മുഹമ്മദാലി ജിന്ന കൊല്ലം അഞ്ചലിലും പ്രഫ. പി കോയ കൊയിലാണ്ടിയിലും ഉദ്ഘാടനം ചെയ്യും. മലപ്പുറം വണ്ടൂരില്‍ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറും എറണാകുളം പള്ളുരുത്തിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താറും ഉദ്ഘാടനം നിര്‍വഹിക്കും.
പൂവാര്‍ (കെ എച്ച് നാസര്‍), വര്‍ക്കല (ഫത്തഹുദീന്‍ റഷാദി), ഇടപ്പള്ളിക്കോട്ട (എസ് നിസാര്‍), ചാരുംമൂട് (യഹിയാ തങ്ങള്‍), പത്തനംതിട്ട (എം കെ അഷ്‌റഫ്), വണ്ണപ്പുറം (പി കെ അബ്ദുല്‍ ലത്തീഫ്), വാടാനപ്പള്ളി (സി എ റഊഫ്), വല്ലപ്പുഴ (സി അബ്ദുല്‍ ഹമീദ്), അങ്ങാടിപ്പുറം (പി അബ്ദുല്‍ ഹമീദ്), എടപ്പാള്‍ (കരമന അഷ്‌റഫ് മൗലവി), കണ്ണൂര്‍ (മൂവാറ്റുപുഴ അഷ്‌റഫ് മൗലവി), വെള്ളമുണ്ട (ബി നൗഷാദ്), നീലേശ്വരം (പി വി ഷുഹൈബ്) എന്നിവര്‍ പങ്കെടുക്കും.
കൊവിഡ് വ്യാപന ഭീഷണി പൂര്‍ണമായും വിട്ടുപോയിട്ടില്ലാത്തതിനാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാവും പരിപാടികള്‍ നടക്കുക. നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണഘടനയും ജനാധിപത്യവും വലിയതോതില്‍ ഭീഷണി നേരിടുകയാണ്. ഏകാധിപത്യ ഭരണത്തിലൂടെ എതിര്‍ശബ്ദങ്ങളെ വേട്ടയാടി നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം ഒരുവശത്ത് നടത്തിക്കൊണ്ടിരിക്കുന്നു. മറ്റൊരുവശത്ത് മുസ്‌ലിം, ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ പൗരന്മാരെ ദേശവിരുദ്ധരായി ചിത്രീകരിച്ച് ഹിന്ദുത്വ രാഷ്ട്രമെന്ന സംഘപരിവാര അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.
രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ കാറ്റില്‍പ്പറത്തി മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഭരണത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയെന്ന അജണ്ടയാണ് ആര്‍എസ്എസ്സിനുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ സ്വഭാവം പരിരക്ഷിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമുള്ള പരിശ്രമങ്ങളാണ് ഇന്ത്യ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന നമ്മളോരോരുത്തരും നടത്തേണ്ടത്. അതിനാല്‍ ഹിന്ദുത്വവാദികളുടെ വര്‍ഗീയ ഫാഷിസ്റ്റ് നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കേണ്ടത് ഈ രാജ്യത്തെ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്.
RELATED STORIES
സലാം പാപ്പിനിശ്ശേരിയുടെ 'കരയിലേക്കൊരു കടല്‍ ദൂരം' പ്രകാശനം ചെയ്തു
18 Nov 2024 5:07 PM GMTഅബ്ദുര്‍റഹീം കേസ് വീണ്ടും മാറ്റിവച്ചു; രണ്ടാഴ്ചക്ക് ശേഷം...
17 Nov 2024 7:49 AM GMTമൈത്രീയം'24' വിപുലമായ സാംസ്കാരിക പരിപാടികളോടെ ആഘോഷിക്കും
11 Nov 2024 5:34 AM GMTകേരളാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ അസോസിയേഷന് ഭാരവാഹികള്‍
10 Nov 2024 1:43 AM GMTവയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് ...
9 Nov 2024 4:34 PM GMTഇന്ത്യന്‍ നിക്ഷേപകരുടെ ആനുകാലിക വിഷയങ്ങള്‍ ജിദ്ദ ചേംബറില്‍...
6 Nov 2024 12:17 PM GMT