Sub Lead

എഡിഎമ്മിന്റെ മരണം: പി പി ദിവ്യക്ക് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാം

എഡിഎമ്മിന്റെ മരണം: പി പി ദിവ്യക്ക് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാം
X

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളില്‍ ഇളവ്. ജില്ല വിട്ട് പോകാന്‍ പാടില്ലെന്ന ഉപാധിയും ഒഴിവാക്കി. ജില്ലാ പഞ്ചായത്ത് അംഗമായ ദിവ്യക്ക് ഇനി യോഗങ്ങളിലും പങ്കെടുക്കാം. എല്ലാ തിങ്കളാഴ്ചയും പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥ മാറ്റി ആവശ്യപ്പെടുന്ന സമയത്ത് മാത്രം ഹാജരായാല്‍ മതിയെന്ന ഇളവും നല്‍കിയിട്ടുണ്ട്.

നവംബര്‍ എട്ടിനാണ് ജാമ്യം ലഭിച്ച ശേഷം പി പി ദിവ്യ ജയില്‍മോചിതയായത്. കര്‍ശന ഉപാധികളോടെയാണ് പി പി ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്. എല്ലാ തിങ്കളാഴ്ചയും 10 മണിക്കും 11 മണിക്കും ഇടയില്‍ പി പി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാക്കണമെന്നായിരുന്നു പ്രധാന ഉപാധി. ദിവ്യ കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തു പോകാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് ദിവ്യയ്ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. ഈ വ്യവസ്ഥകളിലാണ് ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it