- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎസ് കാപിറ്റോള്‍ അട്ടിമറി നീക്കത്തെ ബാബരി മസ്ജിദ് ധ്വംസനത്തോട് ഉപമിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാതെ ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ യുഎസ് കാപിറ്റോളില്‍ നടത്തിയ അട്ടിമറി നീക്കത്തെ ബാബരി മസ്ജിദ് ധ്വംസനത്തോട് ഉപമിച്ച് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രണ്ടു സംഭവങ്ങളുടെയും ചിത്രങ്ങള്‍ പങ്കുവച്ചത്. 'ഭക്തര്‍ കാപിറ്റോളിലും ബാബരി മസ്ജിദിലും' എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. യുഎസ് കാപിറ്റോളിന്റെ ചുറ്റുമതിലിലൂടെ അതിക്രമിച്ചു കയറുന്ന ട്രംപ് അനുകൂലികളുടെയും അയോധ്യയിലെ ബാബരി മസ്ജിദിന്റെ മിനാരങ്ങളില്‍ ത്രിശൂലങ്ങളേന്തി കയറി നില്‍ക്കുന്ന സംഘപരിവാര പ്രവര്‍ത്തകരുമാണ് ചിത്രത്തിലുള്ളത്. നേരത്തേ യുഎസ് കാപിറ്റോളില്‍ അതിക്രമിച്ചു കയറുകയും കലാപമുണ്ടാക്കുകയും ചെയ്തവരില്‍ ഇന്ത്യന്‍ പതാകയേന്തിയവരും ഉള്‍പ്പെട്ടതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. വലതുപക്ഷ വാദിയായ ഡോണള്‍ഡ് ട്രംപുമായി ഇന്ത്യയിലെ ആര്‍എസ്എസിനും ബിജെപി നിയന്ത്രണത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനും അടുത്ത ബന്ധമുണ്ടായിരുന്നു. യുഎസ് തിരഞ്ഞെടുപ്പിനു മുമ്പ് മോദി അമേരിക്കയില്‍ പോവുകയും ട്രംപ് ഇന്ത്യയിലെത്തുകയും ചെയ്തതിനു തിരഞ്ഞെടുപ്പില്‍ വന്‍ പ്രചാരണം നല്‍കിയിരുന്നു. എന്നാല്‍, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ജോ ബൈഡന്‍ യുഎസ് പ്രസിഡന്റായത്. എന്നിട്ടും തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കാതെ ട്രംപും അനുയായികളും നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുകയാണ്.
Bhakts at the Capitol & at Babri Masjid pic.twitter.com/lL23qZ3Ilx
— Prashant Bhushan (@pbhushan1) January 7, 2021
1992 ഡിസംബര്‍ ആറിനു സുപ്രിംകോടതിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും വിലക്കുകളെ മറികടന്നാണ് സംഘപരിവാര കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തത്. പള്ളി തകര്‍ത്ത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെ ആര്‍എസ്എസ് നടത്തിയ കര്‍സേവ ലോകത്തിനു മുന്നില്‍ തന്നെ ഇന്ത്യയെ നാണംകെടുത്തിയിരുന്നു. എന്നാല്‍, വിദ്വേഷപ്രചാരണത്തിലൂടെ, ഏറ്റവുമൊടുവില്‍ മൂന്നുപതിറ്റാണ്ടിനടുത്തപ്പോള്‍ സുപ്രിംകോടതിയുടെ അന്യായ വിധിയിലൂടെ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രത്തിനു ശിലാസ്ഥാപനം നിര്‍വഹിച്ചിരിക്കുകയാണ്. ലോകത്തെ ശക്തമായ ജനാധിപത്യ രാജ്യങ്ങളെന്ന് അവകാശപ്പെടുന്ന ഇന്ത്യയിലും അമേരിക്കയിലും പട്ടാപ്പകല്‍ നടന്ന അതിഭീകരമായ ജനാധിപത്യ ധ്വംസനങ്ങളെയാണ് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
Prashant Bhushan likens US Capitol riot to Babari Masjid demolition
RELATED STORIES
ശബരിമലയില് മമ്മൂട്ടിയുടെ പേരില് വഴിപാട് നടത്തി മോഹന്ലാല്
18 March 2025 6:01 PM GMTമദ്യലഹരിയില് അമ്മയുടെ സഹോദരിയെ കൊല്ലാന് ശ്രമിച്ചു; സഹോദരനെ...
18 March 2025 5:14 PM GMTഭാര്യയെ ഭര്ത്താവ് വെട്ടിക്കൊന്നു; ഭാര്യ പിതാവിനും മാതാവിനും...
18 March 2025 3:51 PM GMTഇന്നലെ മാത്രം ലഹരിവസ്തുക്കളുമായി 212 പേര് അറസ്റ്റില്; 36 ഗ്രാം...
18 March 2025 2:42 PM GMTപ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ പീഡിപ്പിക്കാന് ശ്രമിച്ചെന്ന...
18 March 2025 2:22 PM GMTആംബുലന്സിന്റെ വഴിമുടക്കിയ യുവതിയുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു
18 March 2025 1:01 PM GMT