Sub Lead

പ്രധാനമന്ത്രിയുടെ മുസ്‌ലിം വിരുദ്ധ പ്രസംഗം; പ്രതികരിക്കാനില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രധാനമന്ത്രിയുടെ മുസ്‌ലിം വിരുദ്ധ പ്രസംഗം; പ്രതികരിക്കാനില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിയുടെ മുസ്‌ലിം വിരുദ്ധ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കമ്മീഷന്‍. രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലെ മുസ് ലിം പരാമര്‍ശത്തില്‍ പ്രതിപക്ഷം നടപടിയാവശ്യം ശക്തമാക്കുന്നതിനിടെയാണ് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിഞ്ഞു മാറിയത്.

വിവാദ പരാമശം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പ്രതികരിക്കാനില്ലെന്നാണ് കമ്മീഷന്റെ വക്താവ് വ്യക്തമാക്കിയത്. പരാമര്‍ശത്തില്‍ മോദിക്കെതിരെ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷന്‍ മറുപടി നല്‍കിയില്ല. മോദിയുടെ വിവാദ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും കമ്മീഷനെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു.






Next Story

RELATED STORIES

Share it