Sub Lead

സ്‌കൂളില്‍ ഇഫ്താര്‍ സംഘടിപ്പിച്ച പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഫ്താര്‍ സംഘടിപ്പിച്ച പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍
X

ലഖ്‌നോ: സ്‌കൂളിലെ ഇഫ്താറിനെതിരേ ഹിന്ദുത്വര്‍ പ്രതിഷേധിച്ചതോടെ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ശിക്കാര്‍പൂരിലെ ഇസ്‌ലാമിയ പ്രൈമറി സ്‌കൂളിലെ പ്രിന്‍സിപ്പലായ ഇര്‍ഫാന നഖ് വിയേയാണ് ബേസിക് എജുക്കേഷന്‍ ഓഫിസര്‍ ലക്ഷ്മീകാന്ത് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മാര്‍ച്ച് 17നാണ് സ്‌കൂളില്‍ ഇഫ്താര്‍ സംഗമം നടന്നത്. ഇതിനെ ചോദ്യം ചെയ്ത് ഹിന്ദുത്വര്‍ രംഗത്തുവരുകയായിരുന്നു.തുടര്‍ന്നാണ് ബേസിക് എജുക്കേഷന്‍ ഓഫിസര്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തത്.

സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ഉത്തര്‍പ്രദേശില്‍ നിലനില്‍ക്കുന്ന ഇരട്ടത്താപ്പിന്റെ വ്യക്തമായ ഉദാഹരണമാണിതെന്ന് സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ഈ ഒത്തുചേരല്‍ നിയമലംഘനമാണെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മറ്റ് മതങ്ങളുടെ പരിപാടികള്‍ നടത്തുന്നവര്‍ക്കെതിരെ സമാനമായ നടപടികള്‍ എന്തുകൊണ്ട് സ്വീകരിക്കുന്നില്ല എന്ന് സമാജ് വാദി പാര്‍ട് നേതാവ് ചോദിച്ചു.

Next Story

RELATED STORIES

Share it