Sub Lead

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാരിതോഷികം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സി കെ ജാനുവിനുമെതിരേ കേസെടുത്ത് പോലിസ്

കഴിഞ്ഞദിവസം കല്‍പ്പറ്റ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകരമാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നിയമവിരുദ്ധമായി പാരിതോഷികം നല്‍കി, അത് സ്വീകരിച്ച് എന്നതിന്റെ പേരില്‍ ഐപിസി 171 ഇ, എഫ് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് സുല്‍ത്താന്‍ ബത്തേരി പോലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍ പറഞ്ഞു.

X

കല്‍പ്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന മുന്‍ അധ്യക്ഷ സി കെ ജാനു എന്നിവര്‍ക്കെതിരേ സുല്‍ത്താന്‍ ബത്തേരി പോലിസ് കേസെടുത്തു.

കഴിഞ്ഞദിവസം കല്‍പ്പറ്റ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകരമാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നിയമവിരുദ്ധമായി പാരിതോഷികം നല്‍കി, അത് സ്വീകരിച്ച് എന്നതിന്റെ പേരില്‍ ഐപിസി 171 ഇ, എഫ് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് സുല്‍ത്താന്‍ ബത്തേരി പോലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍ പറഞ്ഞു.

വരുംദിവസങ്ങളില്‍ സാക്ഷികളെ അടക്കം വിളിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സി കെ ജാനുവിനെ എന്‍ഡിഎയിലെത്തിക്കാനും ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനും 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന് കാണിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് നല്‍കിയ ഹരജിയിലാണ് കേസെടുക്കാന്‍ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടത്.

Next Story

RELATED STORIES

Share it