- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോണ്‍ഗ്രസ് അനുകൂല പരാമര്‍ശം; ബിനോയ് വിശ്വത്തിന് സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം
പ്രത്യേകിച്ച് ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കൂടി സമാഗമമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പ്രസ്താവന ഉണ്ടാകരുതെന്നായിരുന്നു മുതിര്‍ന്ന നേതാവ് സി ദിവാകരന്‍ അടക്കമുള്ളവരുടെ വിമര്‍ശനം.
തിരുവനന്തപുരം: കോണ്‍ഗ്രസ് അനുകൂല പരാമര്‍ശം നടത്തിയ സിപിഐ ദേശീയ സമിതി അംഗവും രാജ്യസഭാ എംപിയുമായ ബിനോയി വിശ്വത്തിനെതിരേ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ബിജെപിക്കെതിരേ ബദല്‍ സാധ്യമല്ലെന്ന നിലപാട് പാര്‍ട്ടിയുടേതാണെങ്കിലും പ്രതികരണം അനവസരത്തിലെന്നായിരുന്നു എക്‌സിക്യൂട്ടിവിലെ വിമര്‍ശനം.
പ്രത്യേകിച്ച് ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കൂടി സമാഗമമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പ്രസ്താവന ഉണ്ടാകരുതെന്നായിരുന്നു മുതിര്‍ന്ന നേതാവ് സി ദിവാകരന്‍ അടക്കമുള്ളവരുടെ വിമര്‍ശനം. ഇത് ഇടതു മുന്നണിയെ സാരമായി തന്നെ ബാധിക്കുമെന്നും മുതിര്‍ന്ന നേതാക്കളടക്കം പറഞ്ഞു. കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് പറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് വേദിയില്‍ ഇക്കാര്യം പറഞ്ഞത് അനവസരത്തിലും അപക്വവുമെന്നുമാണ് പാര്‍ട്ടി കോണ്‍ഗ്രസ് കരട് ചര്‍ച്ചയ്ക്കിടെ വിമര്‍ശനം ഉയര്‍ന്നത്.
എന്നാല്‍, വിമര്‍ശനത്തോട് പ്രതികരിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനോ, ബിനോയ് വിശ്വമോ തയ്യാറായിട്ടില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്നും കോണ്‍ഗ്രസ് തകരുന്നിടത്ത് ആര്‍എസ്എസ് സംഘടനകള്‍ ഇടംപിടിക്കുമെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രസ്താവന. കൊച്ചിയില്‍ നടന്ന പി ടി തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
RELATED STORIES
പത്തനംതിട്ട പീഡനം; ഇതുവരെ അറസ്റ്റിലായത് 39 പേര്
13 Jan 2025 8:31 AM GMTനെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ തുറക്കില്ല; ക്രമസമാധാന പ്രശ്നം...
13 Jan 2025 8:13 AM GMTവിദ്വേഷ പരാമര്‍ശം: മുന്‍കൂര്‍ ജാമ്യം തേടി പി സി ജോര്‍ജ് കോടതിയില്‍
13 Jan 2025 7:56 AM GMTസ്കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുന്നത് വിദ്യാര്‍ഥികള്‍; സര്‍ക്കാര്‍...
13 Jan 2025 7:31 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:51 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:05 AM GMT