Sub Lead

നെല്ലിന്റെ താങ്ങുവില: സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനം പാഴ് വാക്കായി

നെല്ലിന്റെ താങ്ങുവില: സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനം പാഴ് വാക്കായി
X

പാലക്കാട്: നെല്ലിന്റെ താങ്ങുവില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനം പാഴ് വാക്കായി. സംഭരണ വില സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ 28 രൂപ മാത്രമാണ് താങ്ങുവില. ഇത്തവണ 28 രൂപ 72 പൈസയ്ക്ക് നെല്ല് സംഭരിയ്ക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.

പാലക്കാട് കലക്ടറേറ്റില്‍ നെല്ലു സംഭരണത്തിന് മുന്നോടിയായി വിളിച്ച യോഗത്തിന് ശേഷം മന്ത്രി നടത്തിയ പ്രഖ്യാപനത്തിലാണ് ഇത്തവണ 28 രൂപ 72 പൈസയ്ക്ക് നെല്ല് സംഭരിയ്ക്കുമെന്ന് ഉറപ്പ് നല്‍കിയത്. പാലക്കാട് ജില്ലയില്‍ ഇരുപത് ശതമാനത്തിലേറെ നെല്ലു സംഭരിച്ചശേഷം വന്ന ഈ സര്‍ക്കാര്‍ ഉത്തരവില്‍ പക്ഷേ ഈ ഉറപ്പ് ലംഘിക്കപ്പെട്ടു.

കഴിഞ്ഞ വര്‍ഷം 27. 48 രൂപയ്ക്കായിരുന്നു നെല്ല് സംഭരിച്ചത്. ഇതില്‍ 18.68 രൂപ കേന്ദ്ര വിഹിതവും 8. 80 രൂപ സംസ്ഥാന വിഹിതവുമാണ്. ഇതിനിടെ കഴിഞ്ഞ ബജറ്റില്‍ 52 പൈസ വര്‍ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഭരണ വില 28 ആക്കി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില 72 പൈസ കൂടി വര്‍ധിപ്പിച്ചതോടെ 28.72 രൂപയ്ക്ക് നെല്ല് സംഭരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനമാണ് പാഴ് വാക്കായത്.

Next Story

RELATED STORIES

Share it