Sub Lead

പ്രഫ. സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി ഭരണകൂട ഭീകരതയെ തുറന്നുകാട്ടുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി

പ്രഫ. സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി ഭരണകൂട ഭീകരതയെ തുറന്നുകാട്ടുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: പ്രഫ. ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ മുംബൈ ഹൈക്കോടതി വിധി ഭരണകൂട ഭീകരതയും അമിതാധികാര പ്രവണതയും തുറന്നുകാട്ടുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്യുന്നവരെ ഇല്ലാ കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കുന്നത് രാജ്യത്ത് പതിവായി കഴിഞ്ഞിരിക്കുന്നു. അതില്‍ ഒരാളാണ് പ്രഫസര്‍ സായിബാബ. ശാരീരിക വൈകല്യങ്ങളാല്‍ പ്രയാസപ്പെടുന്ന സന്ദര്‍ഭത്തിലും അദ്ദേഹം പുലര്‍ത്തിയ നീതിബോധത്തെയാണ് ഭരണകൂടങ്ങള്‍ ഭയപ്പെട്ടത്. അതുകൊണ്ടാണ് മാവോവാദി ബന്ധം ആരോപിച്ച് അദ്ദേഹത്തെ ജയിലില്‍ അടച്ചത്. 2017ല്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ 2022 ഒക്ടോബറില്‍ മുംബൈ ഹൈക്കോടതി തന്നെ കുറ്റ വിമുക്തനാക്കിയതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ജയില്‍ മോചനം തടഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ സാങ്കേിക കാരണങ്ങള്‍ പറഞ്ഞ് സുപ്രിംകോടി ഹൈക്കോടതി വിധി മരവിപ്പിച്ചു. ഇപ്പോള്‍ എല്ലാ നിയമപരിശോധനകളും പൂര്‍ത്തിയാക്കി അദ്ദേഹം നിരപരാധിത്വം തെളിയിച്ചിരിക്കുകയാണ്. ഏഴു വര്‍ഷമാണ് ഒരു തെറ്റും ചെയ്യാതെ അദ്ദേഹം ജയിലില്‍ കഴിഞ്ഞത്. സായിബാബയ്ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതിനും അദ്ദേഹത്തെ അകാരണമായി ജയിലില്‍ അടയ്ക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാനും കോടതിയുടെ തന്നെ ഇടപെടല്‍ അനിവാര്യമാണ്. സംഘപരിവാര്‍ സര്‍ക്കാരുകളുടെ ഫാഷിസ്റ്റ് സമീപനങ്ങളെയും ജനദ്രോഹ-കോര്‍പറേറ്റ് നയങ്ങളെയും വിമര്‍ശിച്ചു എന്ന കാരണത്താല്‍ നിരവധി പേരാണ് സായിബാബയെ പോലെ ജയിലടക്കപ്പെട്ടത്. ഇത്തരം രാഷ്ട്രീയ തടവുകാരെ അടിയന്തിരമായി മോചിപ്പിക്കാന്‍ സുപ്രിം കോടതി ഇടപെടണം. പൗരത്വ പ്രക്ഷോഭം, എല്‍ഗാര്‍പരിഷത്ത് കണ്‍വന്‍ഷന്‍ എന്നിവയുടെ പേരിലും മറ്റു കേസുകളില്‍പെട്ടും നൂറുകണക്കിന് നിരപരാധികള്‍ ജയിലഴികള്‍ക്കുള്ളിലാണ്. ഇവരുടെയെല്ലാം മോചനത്തിനായി ജനകീയ ശബ്ദങ്ങളുയരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it