- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രമുഖ മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രമുഖ മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല(63) അന്തരിച്ചു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വീട്ടിലാണ് അന്ത്യം. വിളയില്‍ വല്‍സല പിന്നീട് ഇസ് ലാം മതം സ്വീകരിച്ചാണ് വിളയില്‍ ഫസീല എന്ന പേര് സ്വീകരിച്ചത്. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ കേളന്‍-ചെറുപെണ്ണ് ദമ്പതികളുടെ മകളാണ്. അന്തരിച്ച പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ വി എം കുട്ടിയാണ് ഫസീലയെ സംഗീതരംഗത്തെത്തിച്ചത്. 'മുഹമ്മദ് മുസ്തഫ' എന്ന ചിത്രത്തില്‍ പി ടി അബ്ദുര്‍റഹ്മാന്റെ രചനയില്‍ 'അഹദവനായ പെരിയോനെ' എന്ന ഗാനത്തില്‍ എം എസ് വിശ്വനാഥന്റെ സംഗീതത്തിലാണ് ഫസീല ആദ്യമായി സിനിമയില്‍ പാടിയത്. 'കണ്ണീരില്‍ മുങ്ങി, ഹസ്ബീ റബ്ബി ജല്ലല്ലാഹ്, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണമുത്തൊളി, ഉടനെ കഴുത്തെന്റെ, ആനേ മദനപ്പൂ, മണി മഞ്ചലില്‍, പടപ്പു പടപ്പോട്, റഹ്മാനല്ലാ, ഉമ്മുല്‍ ഖുറാവില്‍, യത്തീമിന്നത്താണി, മക്കത്ത് പോണോരെ എന്നീ പ്രശസ്തമായ ഗാനങ്ങള്‍ ഫസീല പാടിയതാണ്. കേരള മാപ്പിള കലാ അക്കാദമി ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ്, മാപ്പിള കലാരത്‌നം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
RELATED STORIES
ക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
21 Jun 2025 6:55 AM GMTക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMT