Sub Lead

ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിന് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി വിസിയുടെ കോലം കത്തിച്ച് എബിവിപി; സമാധാനവും അക്കാദമിക് അന്തരീക്ഷവും തകര്‍ക്കാനുള്ള ശ്രമമെന്ന് സര്‍വകലാശാല

സമാധാനവും അക്കാദമിക് അന്തരീക്ഷവും തകര്‍ക്കാനുള്ള എബിവിപിയുടെ നീക്കത്തെ ശക്തമായി അപലപിച്ച സര്‍വകലാശാല റംസാന്‍ വേളയില്‍ സൂര്യാസ്തമയ സമയത്ത് ഇഫ്താര്‍ വിരുന്നിനൊപ്പം നോമ്പ് തുറക്കുന്നത് ഇവിടെ ദശാബ്ദങ്ങളായി തുടരുന്ന പാരമ്പര്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിന് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി വിസിയുടെ കോലം കത്തിച്ച് എബിവിപി; സമാധാനവും അക്കാദമിക് അന്തരീക്ഷവും തകര്‍ക്കാനുള്ള ശ്രമമെന്ന് സര്‍വകലാശാല
X

ലഖ്‌നൗ: ബനാറസ് ഹിന്ദു സര്‍വകലാശായിലെ ഗേള്‍സ് ഹോസ്റ്റലില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ വൈസ് ചാന്‍സലര്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് വൈസ് ചാന്‍സലര്‍ സുധീര്‍ കെ ജെയിനിന്റെ കോലം കത്തിച്ച് എബിവിപി പ്രവര്‍ത്തകര്‍. വൈസ് ചാന്‍സലര്‍' ഇഫ്താറുകളില്‍ പങ്കെടുക്കുന്ന ഒരു പുതിയ ആചാരം ആരംഭിച്ചു' എന്നായിരുന്നു എബിവിപിയുടെ ആരോപണം.

ഇഫ്താര്‍ വിരുന്നിനെതിരേ പ്രതിഷേധവുമായെത്തിയ എബിവിപി വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറുടെ വസതിക്ക് പുറത്ത് ഹനുമാന്‍ ചാലിസ ചൊല്ലുകയും ചെയ്തു.

എന്നാല്‍, സമാധാനവും അക്കാദമിക് അന്തരീക്ഷവും തകര്‍ക്കാനുള്ള എബിവിപിയുടെ നീക്കത്തെ ശക്തമായി അപലപിച്ച സര്‍വകലാശാല റംസാന്‍ വേളയില്‍ സൂര്യാസ്തമയ സമയത്ത് ഇഫ്താര്‍ വിരുന്നിനൊപ്പം നോമ്പ് തുറക്കുന്നത് ഇവിടെ ദശാബ്ദങ്ങളായി തുടരുന്ന പാരമ്പര്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ചന്ദ്ര ശേഖര്‍ ഗ്രെവാള്‍ ട്വീറ്റ് ചെയ്തു, 'രണ്ട് കാര്യങ്ങളില്‍ ആശയക്കുഴപ്പമോ തെറ്റായ വിവരങ്ങളോ ഉണ്ടാകരുത്: 1. 'ഇഫ്താര്‍ സംഘടിപ്പിച്ചത് വൈസ് ചാന്‍സലര്‍ പ്രൊഫ. സുധീര്‍ കെ ജെയിന്‍ അല്ല. വിദ്യാര്‍ത്ഥികളും അധ്യാപകരും അദ്ദേഹത്തെ ക്ഷണിച്ചു. & ബിഎച്ച്‌യു ഫ്രറ്റേണിറ്റിയുടെ തലവനായി അദ്ദേഹം പങ്കെടുത്തു. ബിഎച്ച്‌യുവിൽ ഇഫ്താർ സംഘടിപ്പിക്കുന്ന പാരമ്പര്യം 2 പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ്

'ഇതാദ്യമായല്ല ഒരു വി.സി ഇഫ്താറില്‍ പങ്കെടുക്കുന്നത്, എല്ലാ വര്‍ഷവുമുള്ളതാണ്. കൊവിഡ് പ്രോട്ടോക്കോള്‍ കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ഇഫ്താര്‍ വിരുന്ന് മുടങ്ങികിടക്കുകയായിരുന്നു. ഞങ്ങളുടെ കാമ്പസ് മതേതരമാണ്, ഇത് ഒരു പുതിയ രീതിയല്ല, 'ബിഎച്ച്‌യു പിആര്‍ഒ ഡോ. രാജേഷ് സിംഗ് പറഞ്ഞു.



Next Story

RELATED STORIES

Share it