- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പള്ളികളിലെ പ്രതിഷേധം: പൊളിഞ്ഞത് ലീഗ്-സിപിഎം സംഘര്‍ഷ രാഷ്ട്രീയ അജണ്ട
പള്ളികള്‍ പ്രതിഷേധത്തിന് വേദിയാക്കുന്നതിനെതിരേ സമസ്ത രംഗത്തു വന്നതോടെ സംഘര്‍ഷത്തില്‍ നേട്ടം കൊയ്യാമെന്ന സിപിഎമ്മിന്റെ പ്രതീക്ഷയും പാളി.
പി സി അബ്ദുല്ല
കോഴിക്കോട്: വഖഫ് ബോര്‍ഡ് വിഷയത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് നാളെ നടത്താനിരുന്ന ലീഗിന്റെ പ്രതിഷേധ പരിപാടികള്‍ക്ക് തിരിച്ചടി. പള്ളികള്‍ പ്രതിഷേധത്തിന് വേദിയാക്കുന്നതിനെതിരേ സമസ്ത രംഗത്തു വന്നതോടെ സംഘര്‍ഷത്തില്‍ നേട്ടം കൊയ്യാമെന്ന സിപിഎമ്മിന്റെ പ്രതീക്ഷയും പാളി.
വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരേ പള്ളിയില്‍ പ്രതിഷേധിക്കരുതെന്ന സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങളുടെ നിലപാടാണ് നിര്‍ണ്ണായകമായത്. പള്ളികള്‍ പ്രതിഷേധത്തിന് വേദിയാവുന്നത് അപകടം ചെയ്യുമെന്നും പള്ളികള്‍ വളരെ ആദരിക്കപ്പെടേണ്ട സ്ഥലമാണെന്നും ജിഫ് രി തങ്ങള്‍ വ്യക്തമാക്കി. മതത്തിന്റെ അടയാളമാണ് പള്ളി. പള്ളിയെ മലീമസമാക്കുന്ന, പള്ളിയുടെ പവിത്രത കളങ്കപ്പെടുത്തുന്ന ഒന്നും പള്ളിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇതുവരെ ഒരു പ്രതിഷേധം ആലോചിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും പള്ളിയില്‍ നിന്ന് പ്രതിഷേധിക്കാന്‍ ആവില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന മുതവല്ലിമാരുടെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലങ്ങളായി ലീഗിന്റെ അധീനതയിലായിരുന്ന വഖഫ് ബോര്‍ഡിനെതിരെ സമസ്ത അധ്യക്ഷന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചുവെന്നതും ശ്രദ്ധേയം.
ശരീഅത്ത് നിയമത്തിനെതിരായ രീതിയില്‍ പല സ്ഥലത്തും ഇന്ന് വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നു. വഖ്ഫ് ചെയ്തവര്‍ പറഞ്ഞത് അനുസരിച്ചല്ല പല വഖ്ഫ് സ്വത്തുക്കളും കൈകാര്യം ചെയ്യപ്പെടുന്നത്. പുത്തന്‍ ആശയക്കാര്‍ ബോര്‍ഡില്‍ എത്തിയതോടെയാണ് പലതും ഇങ്ങനെ സംഭവിച്ചത്. സുന്നികള്‍ക്ക് ആധീനപ്പെട്ട പല വഖ്ഫ് സ്വത്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ട്. വഖ്ഫ് സ്വത്ത് വളരെ പവിത്രമായ സ്വത്താണ്.
മുഖ്യമന്ത്രി തന്നോട് വിഷയം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചിരുന്നു. മുഖ്യമന്ത്രി വളരെ മാന്യമായ രീതിയിലാണ് പ്രതികരിച്ചത്. സമസ്തയുടെ പ്രതിഷേധം മുഖ്യമന്ത്രിയുമായി സംസാരിച്ചതിന് ശേഷം മാത്രമായിരിക്കും. ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ മാത്രം പ്രതിഷേധിക്കും. ഇത് പിന്നീട് ആലോചിച്ച് തീരുമാനിക്കും.
മതവിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ലീഗിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പണ്ടത്തെ പോലെ സമസ്തയെ കിട്ടില്ല എന്ന സന്ദേശം കൂടിയാണ് ജിഫ് രി തങ്ങളിലൂടെ ഇന്ന് പുറത്തു വന്നത്. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തില്‍
സമസ്ത അടക്കുമള്ള മുഴുവന്‍ സംഘടനകളും ഉണ്ടാകുമെന്നാണ് മുസ്ലിംലീഗ് നേരത്തെ അറിയിച്ചത്. എന്നാല്‍ സമസ്ത പിന്‍വാങ്ങിയതോടെ സംഘര്‍ഷത്തിലൂടെ ലാഭം കൊയ്യാമെന്ന സിപിഎം സ്വപ്‌നവും പൊലിഞ്ഞു.
RELATED STORIES
ട്രിപ്പിള് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന് വനിതാ താരമായി ഇറാ ജാദവ്
12 Jan 2025 1:23 PM GMTവിരമിക്കല് സൂചനയുമായി രവീന്ദ്ര ജഡേജ; ചാംപ്യന്സ് ട്രോഫി...
11 Jan 2025 11:50 AM GMTവന് അപകടത്തില് നിന്ന് രക്ഷപ്പെട്ട് ഡേവിഡ് വാര്ണര്; ബിഗ് ബാഷ്...
10 Jan 2025 5:44 PM GMTഇന്ത്യയില് ആഭ്യന്തര ക്രിക്കറ്റില് ഇറങ്ങില്ല; ഫോം വീണ്ടെടുക്കാന്...
10 Jan 2025 6:22 AM GMTഹിന്ദി ഔദ്യോഗിക ഭാഷ മാത്രം; നമ്മുടെ ദേശീയ ഭാഷയല്ല: ഇന്ത്യന് താരം...
10 Jan 2025 5:32 AM GMTചാംപ്യന്സ് ട്രോഫി; പാകിസ്താനിലെ ഒരുക്കങ്ങള് പാതി വഴി; വേദി...
8 Jan 2025 12:40 PM GMT