Sub Lead

അറബ് രാജ്യങ്ങളിലെ നമ്മുടെ നാട്ടുകാരെ തിരികെ കൊണ്ടുവരുന്നതില്‍ അഭിമാനം'; ക്യാപ്റ്റന്‍ ദീപക് സാഥെയുടെ അവസാനവാക്കുകള്‍

ദീപക് വ്യോമസേനയില്‍ ആയിരിക്കെ 80കളുടെ ആദ്യത്തില്‍ സാഥെ അപകടത്തില്‍പെട്ടിരുന്നു.തലയോട്ടിക്ക് ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് ആറ് മാസമാണ് അന്ന് ആശുപത്രിയില്‍ കിടന്നത്. അദ്ദേഹം വീണ്ടും വിമാനം പറത്തുമെന്ന് ആരും കരുതിയില്ല. എന്നാല്‍ ദീപക്കിന്റെ ഇച്ഛാശക്തിയും പറക്കലിനോടുള്ള ആവേശവും അവനെ വീണ്ടും പൈലറ്റ് കുപ്പായമണിയിച്ചു. അതൊരു അത്ഭുതമായിരുന്നു നിലേഷ് ഓര്‍ത്തെടുക്കുന്നു

അറബ് രാജ്യങ്ങളിലെ നമ്മുടെ നാട്ടുകാരെ തിരികെ കൊണ്ടുവരുന്നതില്‍ അഭിമാനം; ക്യാപ്റ്റന്‍ ദീപക് സാഥെയുടെ അവസാനവാക്കുകള്‍
X

നാഗ്പൂര്‍: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥെയുമായുള്ള അവസാന ഫോണ്‍ സംഭാഷണം ഓര്‍ത്തെടുത്ത് സുഹൃത്തും ബന്ധുവുമായ നിലേഷ് സാഥെ. ഒരാഴ്ച മുമ്പാണ് അവസാനമായി ഫോണില്‍ സംസാരിച്ചതെന്നും അന്ന് വന്ദേ ഭാരത് മിഷനെക്കുറിച്ച് പ്രത്യാശയോടെയാണ് അദ്ദേഹം സംസാരിച്ചതെന്നും നിലേഷ് സാഥെ ഫേസ്ബുക്കില്‍ അനുസ്മരിച്ചു.

'ഒരാഴ്ച മുമ്പ് അദ്ദേഹം തന്നെ വിളിച്ചിരുന്നു. എല്ലാ തവണയും വിളുക്കുമ്പോഴെന്ന പോലെ രസകരമായിരുന്നു ആ സംഭാഷണവും. 'വന്ദേ ഭാരത്' മിഷനെക്കുറിച്ച് താന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ള നമ്മുടെ നാട്ടുകാരെ തിരികെ കൊണ്ടുവരുന്നതില്‍ അഭിമാനമുണ്ടെന്നായിരുന്നു' ദീപക് സാഥെയുടെ പ്രതികരണം.

സംഭാഷണത്തിനിടെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, 'ദീപക്, യാത്രക്കാര്‍ക്ക് ആ രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കാത്തതിനാല്‍ നിങ്ങള്‍ അങ്ങോട്ട് പോകുമ്പോള്‍ വിമാനം ശ്യൂനമായിരിക്കില്ലേ?

'ഓ, ഇല്ല. ഞങ്ങള്‍ പഴങ്ങള്‍, പച്ചക്കറികള്‍, മരുന്നുകള്‍ തുടങ്ങിയവ ഈ രാജ്യങ്ങളിലേക്ക് കൊണ്ടുപോകും, ഒരിക്കലും ഈ രാജ്യങ്ങളിലേക്ക് വിമാനം വെറുതെ പറക്കില്ല' എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. അദ്ദേഹവുമായുള്ള തന്റെ അവസാന സംഭാഷണം അതായിരുന്നുവെന്നും നിലേഷ് സാഥെ ഫേസ്ബുക്കില്‍ കുറിച്ചു.

ദീപക് വ്യോമസേനയില്‍ ആയിരിക്കെ 80കളുടെ ആദ്യത്തില്‍ സാഥെ അപകടത്തില്‍പെട്ടിരുന്നു.തലയോട്ടിക്ക് ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് ആറ് മാസമാണ് അന്ന് ആശുപത്രിയില്‍ കിടന്നത്. അദ്ദേഹം വീണ്ടും വിമാനം പറത്തുമെന്ന് ആരും കരുതിയില്ല. എന്നാല്‍ ദീപക്കിന്റെ ഇച്ഛാശക്തിയും പറക്കലിനോടുള്ള ആവേശവും അവനെ വീണ്ടും പൈലറ്റ് കുപ്പായമണിയിച്ചു. അതൊരു അത്ഭുതമായിരുന്നു നിലേഷ് ഓര്‍ത്തെടുക്കുന്നു.

വൈമാനികനായുള്ള 30 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള സാഥെ മികവിനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. വ്യോമസേനയില്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം വളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് ക്യാപ്റ്റന്‍ എയര്‍ ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിച്ചത്.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്ന ക്യാപ്റ്റന്‍ സാഥെ ഹൈദരാബാദ് എയര്‍ ഫോഴ്‌സ് അക്കാഡമിയില്‍ നിന്ന് 1981 പുറത്തിറങ്ങിയത് സ്വോര്‍ഡ് ഓഫ് ഓണര്‍ ബഹുമതി സ്വന്തമാക്കിയാണ്.

ദീര്‍ഘകാലം വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്തി. 22 വര്‍ഷത്തിന് ശേഷം സ്വയം വിരമിക്കുമ്പോള്‍ സ്‌ക്വാഡ്രണ്‍ ലീഡറായിരുന്നു. എയര്‍ ഇന്ത്യയില്‍ ചേരുന്നതിന് മുമ്പ് ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്കല്‍ ലിമിറ്റഡില്‍ എക്‌സിപെരിമെന്റല്‍ ടെസ്റ്റ് പൈലറ്റായിരുന്നു അദ്ദേഹം. എയര്‍ ഇന്ത്യയില്‍ എയര്‍ബസ് 310 പറത്തിയതിന് ശേഷമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ബോയിങ് 737ന്റെ പൈലറ്റായത്. ബഹുമിടുക്കനായ വൈമാനികനായാണ് സാഥെ അറിയപ്പെട്ടിരുന്നത്. സാഥെയുടെ രണ്ട് മക്കളും ഐഐടിയില്‍ വിദ്യാര്‍ഥികളാണ്

താന്‍ യുദ്ധമേഖലയില്‍ മരിച്ചാല്‍, എന്റെ മൃതദേഹം വീട്ടിലേക്ക് അയയ്ക്കുക. തന്റെ മെഡലുകള്‍ നെഞ്ചത്ത് കുത്തിവയ്ക്കുക, താന്‍ ഏറ്റവും മികച്ചത് ചെയ്തുവെന്ന് തന്റെ അമ്മയോട് പറയുക. നന്നായി പഠിക്കാന്‍ തന്റെ മക്കളോട് പറയുക, കരയരുതെന്ന് തന്റെ ഭാര്യയോട് പറയുക. ഇടയ്ക്കിടെ ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥെ പറയാറുള്ളതായി സുഹൃത്ത് നിലേഷ് സാഥ ഫേസ്ബുക്കില്‍ കുറിച്ചു

Next Story

RELATED STORIES

Share it